ആലപ്പുഴ: വള്ളികുന്നം കൊലപാതകത്തിൽ സി.പി.എം ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ. അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കെതിരെ സി.പി.എം ഉയർത്തുന്ന ആരോപണം അടിസ്ഥാനരഹിതവും വസ്തുത വിരുദ്ധവുമാണ്. ഉത്സവപ്പറമ്പിൽ നടന്ന കൊലപാതകത്തിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്ന് പൊലീസും അഭിമന്യുവിൻെറ പിതാവും പറയുന്നു. കൊലപാതകത്തിൻെറ മറവിൽ സി.പി.എം നടത്തുന്ന അതിക്രമങ്ങളും ദുരുദ്ദേശ്യപരമാണ്. ദാരുണമായ കൊലപാതകത്തെപ്പോലും രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത് തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനമാണെന്നും ഗോപകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.