പെരുമ്പളം: നിയമക്കുരുക്കുകൾ എല്ലാം അഴിഞ്ഞു. പെരുമ്പളം പാലം പണി ആരംഭിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ ലഭിച്ചത്. 100 കോടിക്കാണ് കരാർ ചെയ്തിരിക്കുന്നത്. പെരുമ്പളം പഞ്ചായത്ത് പ്രസിഡൻറ് വി.വി. ആശയുടെ നേതൃത്വത്തിൽ നിർദിഷ്ട പാലം പ്രോജക്ട് സ്ഥലം സന്ദർശിച്ച് നിർമാണ തുടക്കം വിലയിരുത്തി. ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അടക്കമുള്ളവർ വെള്ളിയാഴ്ച സ്ഥലത്ത് നേരിട്ടെത്തിയിരുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡൻറ് പി.എം. പ്രമോദ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും ചെലവ് കൂടിയതും വലുതുമായ പാലങ്ങളില്‍ ഒന്നാണ് പെരുമ്പളം പാലം. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടം എന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്. 35 മീറ്റര്‍ നീളമുള്ള 27 സ്പാനുകളും 55 മീറ്റര്‍ നീളമുള്ള മൂന്ന് ബോസ്ട്രീങ് സ്പാനുകളും ഉള്‍പ്പെടെ 1110 മീറ്റര്‍ നീളത്തിലാണ് പാലം നിർമിക്കുന്നത്. 7.50 മീറ്റര്‍ വീതിയില്‍ കാര്യേജ് വേയും ഇരുഭാഗത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയും പാലത്തിന് ഉണ്ടാകും. ചിത്രം: AP61 Perumbalam Palam ഊരാളുങ്കൽ അധികൃതരും ജനപ്രതിനിധികളും പെരുമ്പളം പാലത്തിൻെറ നിർമാണം ആരംഭിക്കുന്ന ദ്വീപിൽ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.