മട വീഴ്ച: തോട്ടപ്പള്ളി, തണ്ണീർമുക്കം ഷട്ടറുകൾ തുറക്കും -മന്ത്രി സുനിൽ കുമാർ

ആലപ്പുഴ: വേലിയേറ്റം, മഴ എന്നിവകൊണ്ടുള്ള മടവീഴ്ച മൂലമുള്ള പ്രശ്നങ്ങളും കൃഷിനാശവും തടയുന്നതിന്​ തണ്ണീർമുക്കം, തോട്ടപ്പള്ളി ഷട്ടറുകൾ തുറക്കാനും തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്ക് റെഗുലേറ്റ് ചെയ്യാനും മന്ത്രി വി.എസ്. സുനിൽകുമാർ നിർദേശം നൽകി. ​െഗസ്​റ്റ്​ ഹൗസിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൃഷി, ഇറിഗേഷൻ വകുപ്പുകളുടെ യോഗത്തിലാണ്​ നിർദേശം. വേലിയേറ്റം, ഇറക്കം എന്നിവയനുസരിച്ച്​ തണ്ണീർമുക്കത്ത് 20 ഷട്ടറും തോട്ടപ്പള്ളിയിൽ അഞ്ച് ഷട്ടറും തുറക്കാനും എത്രയും വേഗം നടപടി ആരംഭിക്കാനും മന്ത്രി ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽത്തിട്ട മുറിച്ച്​ സുഗമമായ ഒഴുക്കിനുവേണ്ട ക്രമീകരണം നടത്തണം. കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ ഈ മാസം നാലുമുതൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ബണ്ട് കരകവിഞ്ഞ്​ മടവീഴ്ച ഉണ്ടായെന്ന​ കൃഷിവിഭാഗം നൽകിയ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ്​ യോഗം ചേർന്നത്​. മട വീഴ്ച മൂലം 600 ഹെക്ടർ പുഞ്ച കൃഷി പൂർണമായും പാടശേഖരങ്ങളിൽ ബണ്ട് കരകവിഞ്ഞ്​ 300 ഹെക്ടർ കൃഷിയും നശിച്ചതായി കൃഷിവകുപ്പ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. കലക്​ടർ എ. അലക്​സാണ്ടറും യോഗത്തിൽ സംബന്ധിച്ചു. AP26 minister sunilkumar മട വീഴ്ച സംബന്ധിച്ച് ആലപ്പുഴ ​െഗസ്​റ്റ്​ ഹൗസിൽ മന്ത്രി വി.എസ്. സുനിൽ കുമാറി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.