കോൺഗ്രസ്​-ബി​.ജെ.പി സഖ്യം: എൽ.ഡി.എഫിന് സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ നഷ്​ടമായി

മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കോശി എം. കോശിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് എല്‍.ഡി.എഫിന് സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ നഷ്​ടമായി. എല്‍.ഡി.എഫ്: സി.പി.എം -ഏഴ്, സി.പി.ഐ ഒന്ന്​, സ്വതന്ത്ര ഒന്ന്, യു.ഡി.എഫ്: കോണ്‍ഗ്രസ്-നാല്, ബി.ജെ.പി-ഏഴ്, സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. വികസനകാര്യം കോണ്‍ഗ്രസും ക്ഷേമകാര്യവും ആരോഗ്യ-വിദ്യാഭ്യാസവും ബി.ജെ.പിയും നേടി. 18ാം വാര്‍ഡില്‍നിന്ന്​ വിജയിച്ച സ്വതന്ത്ര ഷീബ സതീഷാണ് എല്‍.ഡി.എഫ് പിന്തുണയില്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേമവും ആരോഗ്യ വിദ്യാഭ്യാസവും ബി.ജെ.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചപ്പോള്‍ വികസനകാര്യത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിന് അനുകൂലമായി വോട്ട്​ ചെയ്യുകയായിരുന്നു. എല്‍.ഡി.എഫ് ഒമ്പത് വോട്ട്​ നേടിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും 12 വീതം വോട്ട്​ നേടി സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ നേടി. സ്ഥിരം സമിതി തെരഞ്ഞെടുപ്പ്: നോമിനേഷന്‍ പരിഗണിച്ചില്ല കുട്ടനാട്: മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫി​ൻെറ സ്ഥിരം സമിതി നോമിനേഷന്‍ സമയപരിധി കഴിഞ്ഞതിനാല്‍ പരിഗണിച്ചില്ല. 10.30നുമുമ്പ്​ നോമിനേഷന്‍ നല്‍കാന്‍ സമയം നല്‍കിയിരുന്നെങ്കിലും 11നുശേഷമാണ് യു.ഡി.എഫ് അംഗങ്ങള്‍ നോമിനേഷന്‍ നല്‍കിയതത്. സമയപരിധി കഴിഞ്ഞതിനാല്‍ നോമിനേഷന്‍ തള്ളി. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങള്‍ പിന്തുണച്ച് എൽ.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. ഭരണം നഷ്​ടപ്പെട്ടതിന് പിന്നാലെയാണ് യു.ഡി.എഫിന് അടുത്ത തിരിച്ചടി നേരിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.