ചെങ്ങന്നൂർ: പാണ്ടനാട് പ്രയാർ ഓലിക്കൻ വീട്ടിൽ കെ.ഒ. ബിജുവിനെയും ഭാര്യ മഞ്ജുവിനെയും വീടുകയറി ആക്രമിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കേരള ദലിത് പാന്തേഴ്സ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. ഡിസംബർ 23ന് രാത്രി എട്ടിന് പടക്കം പൊട്ടിച്ചതിന് പട്ടികജാതി കുടുംബത്തിനെ അയൽവാസി ജാതിപ്പേര് വിളിച്ച് വീട്ടിൽ കയറി മർദിക്കുകയായിരുന്നു. അയൽവാസി മൂത്തേടത്ത് കൊച്ചുമോനാണ് ആക്രമിച്ചത്. ബിജു ചെങ്ങന്നൂർ സി.ഐക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരുനടപടിയും പൊലീസ് സ്വീകരിച്ചില്ല. സംസ്ഥാന സെക്രട്ടറി പന്തളം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയകുമാർ തഴക്കര, സിബീസ് ചെറുവല്ലൂർ, ആദർശ് ചെറിയനാട്, പി.ടി. വസന്തകുമാർ, ശ്രീകല ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. ചിത്രം: AP55 KDP March കേരള ദലിത് പാന്തേഴ്സ് ജില്ല കമ്മിറ്റി ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.