പെരുമ്പളം പാലം: ഊരാളുങ്കലിൻെറ കരാർ ശരിവെച്ചതിനെതിരായ അപ്പീലിന് സ്റ്റേയില്ല കൊച്ചി: ആലപ്പുഴ ജില്ലയിലെ പെരുമ്പളം-പാണാവള്ളി പാലം നിർമാണക്കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് നൽകുന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സ്റ്റേ നൽകണമെന്ന ആവശ്യം പരിഗണിക്കാതിരുന്ന കോടതി അപ്പീൽ വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ഏറ്റവും കുറഞ്ഞ ടെൻഡർ തുക േക്വാട്ട് ചെയ്ത തങ്ങളെ തഴഞ്ഞ് ഊരാളുങ്കലിന് ടെൻഡർ നൽകിയെന്ന് ചൂണ്ടിക്കാട്ടി ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് നൽകിയ ഹരജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. 90.78 കോടി എസ്റ്റിമേറ്റ് നിശ്ചയിച്ച് ക്ഷണിച്ച ടെൻഡർ നടപടികളിൽ 95.20 കോടി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ പങ്കെടുത്തതെന്നും ഊരാളുങ്കൽ സൊസൈറ്റി 97.13 കോടിയാണ് േക്വാട്ട് ചെയ്തതെന്നും അപ്പീൽ ഹരജിയിൽ പറയുന്നു. ഏറ്റവും കുറഞ്ഞ ടെൻഡർ സ്വകാര്യ കക്ഷികൾ േക്വാട്ട് ചെയ്തിരിക്കെ ഇതിനേക്കാൾ പത്ത് ശതമാനത്തിലധികം േക്വാട്ട് ചെയ്താലും ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് മുൻഗണന നൽകുമെന്ന 1997 നവംബർ 13ലെ ഉത്തരവിൻെറ പരിധിയിൽ ഊരാളുങ്കലിനെ ഉൾപ്പെടുത്തിയത് പെരുമ്പളം പാലത്തിൻെറ ടെൻഡർ ടെൻഡർ സമയത്ത് അറിയിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ചിൻെറ ഉത്തരവെന്നാണ് അപ്പീലിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.