ആലപ്പുഴ: ജനങ്ങളെ ഭിന്നിപ്പിച്ച് അതിലൂടെ ഭരണത്തുടര്‍ച്ച നേടാമെന്നത് സി.പി.എമ്മിൻെറ വ്യാമോഹം മാത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്‌ലിം ലീഗ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഭരണത്തുടര്‍ച്ചക്ക് ഏത് കുറുക്കുവഴിയും തേടാനും ആരുമായും സന്ധി ചെയ്യാനും സി.പി.എം തയാറാകുന്നത് ജനാധിപത്യ കേരളം തിരിച്ചറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം പല സീറ്റും നേടിയത് വർഗീയ-തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ കേരളത്തിലെ ഇടതുഭരണത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിന് യു.ഡി.എഫ് സജ്ജമാണ്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ പിന്നാട്ടടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകരോടുപോലും നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാറില്‍നിന്ന് സാധാരണജനതക്ക് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനവും നടത്തി. ജില്ല പ്രസിഡൻറ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. എം. സലീം മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, വൈസ് പ്രസിഡൻറുമാരായ പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍, ഇ.വൈ.എം. ഹനീഫ മൗലവി, നസീം ഹരിപ്പാട്, സെക്രട്ടറിമാരായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, എസ്. നജ്മല്‍ ബാബു, പൂക്കുഞ്ഞ് കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ. ഫസലുദ്ദീന്‍, കെ. ബഷീര്‍മൗലവി, എ.എം. കബീര്‍, എസ്. മുഹമ്മദ് സാലിഹ്, വാഴയില്‍ അബ്ദുല്ല, ബഷീര്‍ തട്ടാപറമ്പില്‍, ബാബു ഷരീഫ്, എം.എ. ലത്തീഫ്, എ. ഫക്രുദ്ദീന്‍, എ. ഇര്‍ഷാദ്, സിയാദ് വലിയവീട്ടില്‍, എം.എസ്. സലാമത്ത്, എച്ച്. ജമാലുദ്ദീന്‍, ബൈജു കുന്നുമ്മ, ഷമീര്‍ കൊല്ലകടവ്, പോഷക സംഘടന ഭാരവാഹികളായ സീമ യഹിയ, ഷാഫി കാട്ടില്‍, ഇജാസ് ലിയാഖത്ത്, അബ്ദുല്‍ മജീദ്, സുബൈര്‍ അണ്ടോളില്‍, ഷുഹൈബ് അബ്ദുല്ല, അഷ്‌റഫ് കൊച്ചാലുംവിള, എന്‍.എ. ജബ്ബാര്‍, മുല്ലബീവി, എച്ച്. ലിബി, ടി.എ. അഷറ്ഫ് കുഞ്ഞാശാന്‍, റമീസ്, സഹില്‍ മേമന തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.