ചാരുംമൂട്: ജീവൻെറ തുടിപ്പുമായി ആംബുലൻസിൽ ആതുരാലയങ്ങളിലേക്ക് പാഞ്ഞിരുന്ന ഷാജി നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇനി ഒരിക്കലും മരിക്കാത്ത ഓർമകൾ മാത്രം. സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാനാവാതെയാണ് ഈ ചെറുപ്പക്കാരൻ യാത്രയായത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി ഷാജി ഭവനത്തിൽ കാസിംകുഞ്ഞ്-ഹംസബീവി ദമ്പതികളുടെ മകൻ ഷാജിയാണ് (30) കഴിഞ്ഞ ദിവസം താമരക്കുളം നാലുമുക്കിലെ സുഹൃത്തിൻെറ വസ്തുവിൽ മരം മുറിക്കുന്നതിന് സഹായിക്കുന്നതിനിടെ മരംവീണ് മരിച്ചത്. താമരക്കുളം-ശൂരനാട് പഞ്ചായത്തുകളുടെ അതിർത്തിയായ പൊയ്കയിൽ തൈക്കാവിന് തൊട്ടടുത്താണ് ഷാജിയുടെ താമസമെങ്കിലും താമരക്കുളം ജങ്ഷനായിരുന്നു പ്രധാന തട്ടകം. താമരക്കുളം ജങ്ഷനിൽ ഓട്ടോയുമായി ഉപജീവനത്തിനെത്തിയ ഷാജി എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ആംബുലൻസ് വാങ്ങിയതോടെ അതിൻെറ സാരഥിയായി മാറുകയായിരുന്നു. കോവിഡ് എന്ന മഹാമാരിയിലും വീഴ്ചയില്ലാതെ സേവനങ്ങൾ തുടർന്നു വരുന്നതിനിടയിലാണ് ഷാജി അപ്രതീക്ഷിതമായി വിധിക്ക് മുന്നിൽ കീഴടങ്ങിയത്. ആംബുലൻസ് ഓടിക്കുന്നതോടൊപ്പം ജീവിത മാർഗത്തിനായി ഏതു ജോലി ചെയ്യുന്നതിനും മടിയില്ലായിരുന്നു. വീടെന്നത് വലിയൊരു സ്വപ്നമായിരുന്നു. അടിത്തറ പൂർത്തിയാക്കി മറ്റ് നിർമാണ ജോലികൾ നടന്നു വരികയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് കബറടക്കം നടത്തി. അവിവാഹിതനായിരുന്ന ഷാജിയുടെ മരണത്തോടെ രോഗാവസ്ഥയിലുള്ള രക്ഷിതാക്കളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. രണ്ട് സഹോദരിമാരുണ്ട്. ഫോട്ടോ: APG shaji അപകടത്തിൽ മരിച്ച ഷാജി APG shaji veedu വീടിൻെറ നിർമാണത്തിനുള്ള അടിത്തറ പൂർത്തിയാക്കിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.