അരൂര്‍: ഗതാഗതം അനുവദിക്കാത്ത അരൂര്‍-തുറവൂര്‍ ഉയരപ്പാതയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ കറങ്ങിയ രണ്ടുപേരെ തേടി അരൂര്‍ പൊലീസ്. കാഴ്ചയില്‍ പ്രായപൂര്‍ത്തിയാകാത്തത് എന്ന് തോന്നുന്ന ഇവര്‍ ശനിയാഴ്ച രാവിലെ 11നാണ് ചന്തിരൂരിലെ റാംപ് വഴി ഉയരപ്പാതയുടെ മുകളിലെത്തിയത്. നിർമാണം പൂർത്തിയാക്കാത്ത ഇവിടേക്ക് തൊഴിലാളികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വാഹനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചാണ് രണ്ടുപേർ ഉയരപ്പാതയിൽ സ്കൂട്ടറിൽ കറങ്ങിയത്. തൊഴിലാളികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഫോട്ടോ എടുത്തു. ഭയന്ന ഇവര്‍ താഴേക്ക് സ്‌കൂട്ടറുമായി റാംപിലൂടെ ഓടിച്ചിറങ്ങിയെന്ന് തൊഴിലാളികൾ പറഞ്ഞു. ചിത്രം കരാര്‍ കമ്പിനിയുടെ ഉന്നത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ഇവര്‍ ഇത് ജില്ലാ പൊലീസ് മേധാവിക്കടക്കം പങ്കിട്ടതോടെയാണ് അരൂര്‍ പൊലീസ് ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചത്.
ഹെല്‍മെറ്റ് ധരിച്ച് മാത്രമേ പാതക്ക് മുകളില്‍ ജോലിക്കാര്‍ പോലും കയറാറുള്ളൂ. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് ആവശ്യമില്ലാത്ത സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ വിലക്ക് ലംഘിച്ച് ഇവര്‍ ഉയരപ്പാതയുടെ മുകളിലെത്തി കറങ്ങിയത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.