ഹംസയുടെയും റസീനയുടെയും വീട്ടിൽ ആസിഫ് റഹീമും പ്രേംസായി ഹരിദാസും എത്തിയപ്പോൾ

ഹംസക്കും റസീനക്കും തുണയാകാൻ കെയർ ഫോർ ആലപ്പി

 മണ്ണഞ്ചേരി: അടുക്കളയും ശുചിമുറിയും വേർതിരിക്കാനാവാത്ത അകവും ചോർന്നൊലിക്കുന്ന ടാർപോളിൻ മേൽക്കൂരയും മാത്രമുള്ള ഷെഡിൽ കഴിയുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് പനയൽ ലക്ഷംവീട് കോളനിയിലെ രോഗികളായ ഹംസക്കും റസീനക്കും സഹായഹസ്തവുമായി ജനപ്രതിനിധികളും കെയർഫോർ ആലപ്പിയും എത്തി. റസീനയുടെ വീട്ടുകാർ നൽകിയ സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് പാകിയ ഷെഡിലാണ് നിലവിൽ ഇവർ താമസിക്കുന്നത്.

പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാത്ത ഈ കൂരയ്ക്കുള്ളിൽ രോഗങ്ങളോട് പടവെട്ടിയാണ് ഇവർ ഓരോ ദിവസവും തള്ളി നീക്കുന്നത്. ഇവരുടെ അവസ്ഥ നേരിട്ടറിഞ്ഞ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആസിഫ് റഹിം, വീട് ഒരുക്കുന്നതിനായി കലക്ടർക്ക് അപേക്ഷ സമർപ്പിച്ചു.

സാങ്കേതിക കാരണങ്ങളാൽ ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാൻ പ്രയാസമുള്ളതിനാൽ, സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് വീട് നിർമിച്ച് നൽകാനാണ് ശ്രമം. കലക്ടറുടെ നിർദ്ദേശപ്രകാരം കെയർഫോർ ആലപ്പി ജില്ല സെക്രട്ടറി പ്രേംസായി ഹരിദാസ് പനയൽ ജംഗ്ഷനിലെ ഇവരുടെ താമസസ്ഥലം സന്ദർശിച്ചു. ഹംസയുടെയും റസീനയുടെയും അവസ്ഥ നേരിട്ട് ബോധ്യപ്പെട്ട അദ്ദേഹം വരും ദിവസങ്ങളിൽ ഇതിന്‍റെ റിപ്പോർട്ട് കലക്ടർക്ക് കൈമാറും. ഒരു സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. 

Tags:    
News Summary - 'Care for Alleppey' to help Hamza and Razina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.