ചാരുംമൂട്: താമരക്കുളം പഞ്ചായത്തിൽ ഞായറാഴ്ച ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്കയേറുന്നു. പാലമേൽ, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലായി നാലുപേർക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. നഴ്സിനും പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് താമരക്കുളത്ത് ഒമ്പതാം വാർഡിൽ നാലു പേർക്കും, ടൗൺ 13ാം വാർഡിൽ മൂന്നുപേർക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി മാത്രം പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി. ഇവിടെ മൂന്ന് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളാണ്. ചൊവ്വാഴ്ച 100 പേർക്ക് കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പാലമേൽ പഞ്ചായത്തിൽ മുത്തൂറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയടക്കം രണ്ടുപേർക്കും ചുനക്കര പഞ്ചായത്തിൽ സ്റ്റാഫ് നഴ്സിനും നൂറനാട് പഞ്ചായത്തിൽ ഒരു പൊലീസുകാരനും ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ശനിയാഴ്ചയും ഒരു പൊലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചിരുന്നു. ഇവർ രണ്ടുപേരും ആലപ്പുഴയിലാണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.