ജില്ലയിലെങ്ങും കനത്ത മഴ; നിരവധി വീടുകൾ തകർന്നു

ആലപ്പുഴ: ജില്ലയിൽ ഞായറാഴ്​ച പരക്കെ മഴ പെയ്​തു. ജില്ലയുടെ തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്​ധമായി. കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. ചിലയിടങ്ങളിൽ വീടുകൾ തകർന്നിട്ടുണ്ട്​. ഞായറാഴ്​ച അതിരാവിലെ തുടങ്ങിയ മഴ രാത്രി വളരെ വൈകിയും തുടരുകയാണ്​. പലയിടത്തും വലിയ വെള്ളക്കെട്ടുകൾ രൂപ​പ്പെട്ടു. വിവിധയിടങ്ങളിൽ മണിക്കൂറുകൾ ​ൈവദ്യുതി തടസ്സവും ​േനരിട്ടു. ആലപ്പുഴ നഗരത്തിലും ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു. തീരപ്രദേശത്താണ്​ ഏറ്റവും കൂടുതൽ നഷ്​ടമുണ്ടായത്​. ഞായറാഴ്​ച അറബിക്കടലിൽ ന്യൂനമർദത്തിന്​ സാധ്യതയുള്ളതിനാൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കടലിൽ മത്സ്യബന്ധനത്തിനു​ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കാറ്റാണ്​ തീരത്ത്​ ആഞ്ഞടിച്ചത്​. നിരവധി മരങ്ങൾ കടപുഴകി. രാവിലെ മുതൽ നിർത്താതെ പെയ്​ത മഴയിൽ പലയിടത്തും വെള്ളം കയറി. കടലും പ്രക്ഷുബ്​ധമാണ്​. ജില്ലയിലെ കാക്കാഴം, ചെത്തി കാറ്റാടി കടപ്പുറങ്ങളിൽ കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങൾ പെട്ടെന്നുണ്ടായ കടൽക്ഷോഭത്തിൽ തകർന്നു. കാറ്റാടി കടപ്പുറത്ത് ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടലിൽ നങ്കൂരമിട്ടിരുന്ന ഒറ്റമശ്ശേരി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അൽഫോൻസ എന്ന വള്ളവും കാട്ടൂർ സ്വദേശിയുടെ ഹോളിസ്പിരിറ്റ്, അർത്തുങ്കൽ സ്വദേശിയുടെ സാന്താ മരിയ എന്നീ തങ്ങൽ വള്ളങ്ങൾ പൂർണമായും തകർന്നു. കൂടാതെ ആലപ്പുഴ കാക്കാഴം സ്വദേശിയുടെ ഓണം എന്ന ഇൻബോർഡ് വള്ളവും തകർന്നു. അർത്തുങ്കൽ സ്വദേശി ഷാജിയുടെ കരിയർ വള്ളം ഭാഗികമായും നശിച്ചു. കൊച്ചിയിലും ചെല്ലാനത്തും ആലപ്പുഴ ജില്ലയിലെ വള്ളങ്ങളെ കോവിഡ് കാരണം മത്സ്യബന്ധനത്തിന് കയറ്റുന്നില്ല. ഇതുകൊണ്ട് കടലിൽ തന്നെ ഇട്ടിരുന്ന വള്ളങ്ങളാണ് പൂർണമായും തകർന്നത്. അർത്തുങ്കൽ ഹാർബർ പൂർത്തീകരിച്ചാൽ ആലപ്പുഴ ജില്ലയിലെ മുഴുവൻ വള്ളങ്ങൾക്കും സുരക്ഷിതമായി സംരക്ഷണം ഒരുക്കാൻ കഴിയുമെന്നും ഉപകരണങ്ങൾ നഷ്​ടമായവർക്ക് നഷ്​ടപരിഹാരം നൽകണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ ജാക്സൺ പൊള്ളയിൽ ജില്ല നേതാക്കളായ രാജു ആശ്രയം, ആൻറണി കുരിശുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.