മേഴ്​സി രവി അനുസ്​മരണം

ചേർത്തല: കോൺഗ്രസ്​​ നേതാവും എം.എൽ.എയും ഐ.എൻ.ടി.യു.സി വനിത വിഭാഗം അഖിലേന്ത്യ പ്രസിഡൻറുമായിരുന്ന മേഴ്‌സി രവിയുടെ 11ാമത് അനുസ്മരണദിനം ആചരിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവകി കൃഷ്ണഭവനിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പ്രസിഡൻറ്​ ലതിക സുഭാഷി​ൻെറ അധ്യക്ഷതയിൽ ചേർന്ന അനുസ്‌മരണ പരിപാടി ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വയലാർ രവി എം.പിയുടെ സാന്നിധ്യത്തിൽ നടന്ന പുഷ്​പാർച്ചനയിൽ നേതാക്കളായ എ.എ. ഷുക്കൂർ, ബിന്ദു ബൈജു, ഡോ. ലക്ഷ്മി രവി, ജയലക്ഷ്മി അനിൽകുമാർ, സജിമോൾ ഫ്രാൻസിസ്, അനിൽ ബോസ്, സി.കെ. ഷാജിമോഹൻ, എസ്‌. ശരത്, കെ.ആർ. രാജേന്ദ്രപ്രസാദ്, ടി.ജി. രഘുനാഥപിള്ള, എം.കെ. ജിനദേവ്, വി.എൻ. അജയൻ, മധു വാവക്കാട്, ടി.എച്ച്​. സലാം, ലളിത രാമനാഥൻ, സിന്ധു വാവക്കാട്, ബിയാട്രീസ് മോഹൻദാസ്, ഐസക് മാടവന, കെ.ജെ. സണ്ണി, ആർ. ശശിധരൻ, സി.ഡി. ശങ്കർ, സജി കുര്യാക്കോസ്, ഉഷ സദാനന്ദൻ, ഉഷ അഗസ്​റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: AP57 Anusmaranam മേഴ്​സി രവി അനുസ്​മരണ ദിനാചരണം ഷാനിമോൾ ഉസ്​മാൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.