ചെട്ടികാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന് ഇന്ന്​ തറക്കല്ലിടും

മാരാരിക്കുളം: കിഫ്ബിയിൽ ഉൾപ്പെടുത്തി 101 കോടി ചെലവിൽ നിർമിക്കുന്ന ചെട്ടികാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന് തിങ്കളാഴ്ച വൈകീട്ട്​ നാലിന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് തറക്കല്ലിടും. ബ്ലോക്ക് പ്രസിഡൻറ് ഷീന സനൽകുമാർ അധ്യക്ഷത വഹിക്കും. തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ആകെ ആശ്രയമാണ് ചെട്ടികാട് താലൂക്ക് ആശുപത്രി. ഇത്​ മാതൃക താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവിൽ ഒട്ടേറെ പരിമിതികളിൽനിന്നാണ് ആശുപത്രി പ്രവർത്തിക്കുന്നത്. തീരത്തെ ഏക മൾട്ടി സ്പെഷാലിറ്റി ആശുപത്രിയായി ചെട്ടികാട് ആശുപത്രി മാറും. ആലപ്പുഴ ജില്ലയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന കിഫ്ബിയുടെ ഏറ്റവും വലിയ പ്രോജക്ടാണ് ചെട്ടികാട് താലൂക്ക് ആശുപത്രി. നിലവിലുള്ള ആശുപത്രിക്ക് സമീപം പുതിയതായി ഏറ്റെടുത്ത 2.75 ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. അഞ്ചു നിലയിലായി കെട്ടിടം പൂർത്തിയാകുന്നതോടെ മൾട്ടി സ്പെഷാലിറ്റി സൗകര്യം ലഭ്യമാകും. ഒമ്പത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ച് 20 പേരുടെ ഭൂമിയാണ് 8.19 കോടിക്ക്​ വാങ്ങിയത്. കെട്ടിട നിർമാണത്തിനും ഫർണിച്ചറിനുമായി 92.90 കോടിയുമാണ് നീക്കി​െവച്ചിരിക്കുന്നത്. നിലവിൽ റൂറൽ ഹെൽത്ത് ട്രെയിനിങ് സൻെററാണിത്. ആരോഗ്യവിദ്യാഭ്യാസ വകുപ്പി​ൻെറ നിയന്ത്രണത്തിലുള്ള സ്ഥാപനം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതോടെ ആരോഗ്യ വകുപ്പി​ൻെറ കീഴിലാകും. നിലവിൽ 18 രോഗികളെ കിടത്തിച്ചികിത്സിക്കാം. ഇത് 50 കിടക്കകളായി ഉയർത്തും. 2021ല്‍ പണി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചിത്രം: AP60 Chettikadu ചെട്ടികാട്​ താലൂക്ക്​ ആശുപത്രിയുടെ രൂപരേഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.