മാന്നാർ: സമ്പർക്ക വ്യാപനത്തിലൂടെ കോവിഡ് പോസിറ്റിവ് കേസുകൾ വർധിക്കുന്നത് മാന്നാറിൽ ആശങ്ക വർധിപ്പിക്കുന്നു. 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിൽ രണ്ട് വില്ലേജിലായുള്ള 18 വാർഡുകളിൽ പത്തിലും രോഗികളുണ്ട്. മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, ഒമ്പത്, 10, 14, 16, 17 വാർഡുകളിലാണ് രോഗമുള്ളവരുടെ വീടുകൾ. രണ്ടു കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങൾക്കും പിടിപെട്ടു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കുട്ടമ്പേരൂർ മുട്ടേൽ, കുന്നത്തൂർ സർവിസ് സഹകരണ ബാങ്കുകളിലും തിങ്കളാഴ്ച അണുനശീകരണം നടത്തും. പഞ്ചായത്ത് ഓഫിസ് ജീവനക്കാരും ചില ജനപ്രതിനിധികളും ആരോഗ്യവകുപ്പിൻെറ ആവശ്യപ്രകാരം വീടുകളിൽ സ്വയം നിരീക്ഷണത്തിലായിട്ടുണ്ട്. ഓഫിസ് കാര്യാലയം അടക്കണമെന്നുള്ള നിർദേശത്തിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അംഗീകാരം ലഭിച്ചില്ല. നിലവിൽ കുരട്ടിക്കാട് ആറ്, കുട്ടമ്പേരൂർ അലിൻഡ് സ്വിച്ച്ഗിയർ ഡിവിഷൻ ഫാക്ടറി ഒമ്പത് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളാണ്. പാവുക്കര നാല്, കുരട്ടിശ്ശേരി മാന്നാർ ടൗൺ അഞ്ച് എന്നീ വാർഡുകൾ കൂടി നിയന്ത്രണ മേഖലയാക്കുന്നതിന് വേണ്ടിയുള്ള റിപ്പോർട്ട് ആരോഗ്യവകുപ്പ് ജില്ല ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഞായറാഴ്ച നാലുപേർക്കാണ് കോവിഡ്. ഇതിൽ രണ്ടുപേർ ഗൾഫിൽനിന്ന് വന്നവരും രണ്ടുപേർ നേരത്തേ സ്ഥിരീകരിച്ച കുടുംബത്തിലെ അംഗങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.