ഇടതുകോട്ടകൾ തകർത്തെറിഞ്ഞ്​ യു.ഡി.എഫ് -LIVE UPDATES

2025-12-13 11:54 IST

കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മേയർ സ്ഥാനാർഥികൾക്ക് തോൽവി.

എൽ.ഡി.എഫ് മേയർ സ്ഥാനാർഥി മുസഫർ അഹമ്മദ് മീഞ്ചന്ത വാർഡിലും, യു.ഡി.എഫ് മേയർസ്ഥാനാർഥി പി.എം നിയാസ് പാറോപ്പടിയിലും തോറ്റു.

2025-12-13 11:27 IST

പത്തനംതിട്ടയിൽ പരക്കെ യു.ഡി.എഫ് തരംഗം

ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളിൽ 25 ഇടങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം തുടരുന്നു. പത്തിടങ്ങളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം.​േബ്ലാക്കിൽ എട്ടിൽ എട്ടിടത്തും യു.ഡി.എഫ് തന്നെ. ജില്ലാ പഞ്ചായത്തിലെ ഏക സീറ്റിലും നഗരസഭയിലെ നാലു സീറ്റിലും യു.ഡി.എഫ് ലീഡ് ചെയ്യുന്നു. 

2025-12-13 11:25 IST

വീണ്ടും ചുവപ്പണിഞ്ഞ് തിരുനെല്ലി; ഇടതുകോട്ടയിൽ ഒറ്റവോട്ടിന് അക്കൗണ്ട് തുറന്ന് ബി.ജെ.പി

പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന തിരുനെല്ലി ഗ്രാമപഞ്ചാ‍യത്തിൽ ബി.ജെ.പി അക്കൗണ്ടു തുറന്നു. ആകെയുള്ള 19 വാർഡുകളിൽ 15 ഇടത്തും എൽ.ഡി.എഫ് വിജയിച്ചു. രണ്ട് സീറ്റുകൾ യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ, ഒരിടത്ത് ഇടത് വിമത സ്ഥാനാർഥി വിജയിച്ചു.

2025-12-13 11:04 IST

ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫ് തരംഗം; ഒരു സീറ്റിൽ ഒതുങ്ങി എൽ.ഡി.എഫ്

ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ അഞ്ചിടങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം. ആറു സീറ്റിൽ ചേർത്തല മാത്രമാണ് എൽ.ഡി.എഫിനൊപ്പം. ആലപ്പുഴ, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് യു.ഡി.എഫ് മുന്നേറുന്നത്.

എന്നാൽ, ഗ്രാമപഞ്ചായത്തിൽ 60 സീറ്റിൽ 35ൽ എൽ.ഡി.എഫും ഒമ്പത് സീറ്റിൽ യു.ഡി.എഫും ലീഡ് തുടരുന്നു. േബ്ലാക്ക് പഞ്ചായത്തിലും എൽ.ഡി.എഫ് തൂത്തുവാരുന്ന ലക്ഷണം. ​കുട്ടനാട് മേഖലയിൽ േബ്ലാക്ക് പഞ്ചായത്തുകളിൽ 12ൽ എട്ടിലും എൽ.ഡി.എഫാണ് മുന്നിൽ. രണ്ടു സീറ്റിൽ ഒപ്പത്തിനൊപ്പം. രണ്ടു സീറ്റിൽ മാത്രമാണ് യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നത്.

Tags:    
News Summary - Kerala local Body Election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.