കൊല്ലപ്പെട്ട ജുമൈലയും അറസ്റ്റിലായ പിതാവ് ഉമ്മർ
കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവിന്റെ വെട്ടേറ്റ് മകൾക്ക് ദാരുണാന്ത്യം. തൂമിനാട് സ്വദേശി ഹിൽടോപ്പിലെ ജുമൈലയാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
ഉമ്മർ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് അനുജനെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ ജുമൈല ഇരുവരുടെയും മധ്യത്തിൽ കയറി നിൽക്കുകയും വെട്ടേൽക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉമ്മർ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാൾ സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.