പണിയെടുക്കാൻ ജീവനക്കാരില്ല; മൂന്ന് ജില്ലകളിൽ പരിഹാര നടപടിയുമായി സർക്കാർ

കൽപറ്റ: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ആവശ്യത്തിന് സർക്കാർ ജീവനക്കാരുടെ സേവനം ലഭ്യമാകുന്നില്ലെന്ന വ്യാപക പരാതിയിൽ കർശന നടപടികളുമായി സർക്കാർ. വയനാട്, കാസർകോട്, ഇടുക്കി പാക്കേജുകൾ നടപ്പാക്കുന്നതിനാവശ്യമായ ജീവനക്കാരുടെ കുറവും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായും കണ്ടതോടെയാണ് സർക്കാർ തീരുമാനം.

ഈ ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നതിന് നിയമനത്തിലും സ്ഥലംമാറ്റത്തിനും പുതിയ വ്യവസ്ഥകൾ ഉൾപെടുത്തി ഉത്തരവിറക്കി. ഈ വ്യവസ്ഥകളെല്ലാം പി.എസ്‌.സി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുകയും നിയമനസമയത്ത് സമ്മതപത്രം എഴുതിവാങ്ങിക്കുകയും ചെയ്യും.

മൂന്ന് ജില്ലകളിലെ തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് കൂടുതൽ ജോലിസാധ്യത ലഭിക്കാനും മറ്റു ജില്ലകളിൽനിന്നുള്ളവർ ഈ ജില്ലകളിൽ പരീക്ഷയെഴുതി നിയമനം നേടിയശേഷം സ്ഥലംമാറ്റം വാങ്ങിപ്പോവുന്നത് ഒഴിവാക്കാനും പുതിയ ഉത്തരവിലൂടെ സാധിക്കും. ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നേരത്തേ ചർച്ച നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ അനുമതിയോടെ പുതിയ വ്യവസ്ഥകൾ ഉൾപെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഈ മൂന്ന് ജില്ലകളിലും ജോലിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിഗണന നൽകാനും നിർദേശിച്ചിട്ടു

ഉത്തരവിലെ നിർദേശങ്ങൾ

ഈ മൂന്നു ജില്ലകളിലും പി.എസ്‌.സി വഴിയുള്ള ജില്ലതല നിയമനങ്ങൾക്ക് 10 വർഷത്തേക്ക് സ്ഥലംമാറ്റം ലഭിക്കില്ല

പ്രമോഷനായോ സ്ഥലംമാറിയോ ഈ ജില്ലകളിലെത്തുന്നവർക്ക് മെഡിക്കൽ ആവശ്യത്തിനല്ലാതെ ദീർഘാവധി എടുക്കാൻ സാധിക്കില്ല

30 ദിവസത്തിലധികം അവധി എടുക്കുന്നവർ നിശ്ചിത കാലാവധിക്ക് ശേഷം അവധി കാലയളവ് അധികമായി പ്രസ്തുത ജില്ലയിൽ ജോലി ചെയ്യണം

ഈ ജില്ലകളിൽ പ്രവേശനം നേടുന്നവർക്ക് 10 വർഷത്തേക്ക് വർക്കിങ് അറേഞ്ച്‌മെന്റ്, ഡെപ്യൂട്ടേഷൻ, മ്യൂച്വൽ ട്രാൻസ്ഫർ എന്നിവ മറ്റ് ജില്ലകളിലേക്ക് അനുവദിക്കില്ല

സ്ഥാനക്കയറ്റവും ഈ ജില്ലകളിൽതന്നെ പരിമിതപ്പെടുത്തും

ഈ ജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെടുന്ന ജീവനക്കാരുടെ ഒരു വർഷത്തെ സേവനം മറ്റു ജില്ലകളിലെ രണ്ടുവർഷത്തെ സേവനത്തിനു തുല്യമായി പരിഗണിക്കും

കാലാവധി കഴിഞ്ഞാൽ പൊതുസ്ഥലംമാറ്റത്തിന്റെ കൂട്ടത്തിലല്ലാതെ തന്നെ ഇവർക്ക് സ്ഥലംമാറ്റം അനുവദിക്കും

Tags:    
News Summary - There are no employees to work; Government takes remedial action in three districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.