പെർമിറ്റ് ഫീസ് തിരിച്ചുനൽകാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക്​ എതിരെ നടപടി

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സ് സ​ർ​ക്കാ​ർ കു​റ​ച്ചി​ട്ടും അ​പേ​ക്ഷ​ക​ർ​ക്ക് അ​ധി​ക തു​ക തി​രി​ച്ചു​ന​ൽ​കാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ പെ​ർ​മി​റ്റ് ഫീ​സ് കൈ​വ​ശം വെ​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മി​ല്ല. ഫീ​സ് തി​രി​കെ​കി​ട്ടാ​ൻ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം ഫെ​ബ്രു​വ​രി 15വ​രെ നീ​ട്ടി. ഈ ​മാ​സം 28ന​കം തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​മാ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന​കം തു​ക തി​രി​കെ​ന​ൽ​കാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും വി​വ​രം സ​ർ​ക്കാ​റി​ന് കൈ​മാ​റാ​ൻ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റോ​ട് നി​ർ​ദേ​ശി​ട്ടു​ണ്ടെ​ന്നും കെ.​ബാ​ബു​വി​ന്റെ ശ്ര​ദ്ധ ക്ഷ​ണി​ക്ക​ലി​ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

Tags:    
News Summary - Action against local institutions that do not refund permit fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.