ഉ​ത്ത​രം​മു​ട്ടി ബി.​ജെ.​പി; ‘വി​ക​സി​ത കേ​ര​ളം’​ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്നു; പ​റ​ഞ്ഞു​ നി​ൽ​ക്കാ​നാ​വാ​തെ നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തെ സ​മ്പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​തി​ൽ ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ൽ. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ പാ​ത, വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്​ തു​ട​ങ്ങി​യ​വ​യൊ​ന്നും പ്ര​ഖ്യാ​പി​ക്കാ​ത്ത​താ​ണ് നേ​താ​ക്ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത്. ‘വി​ക​സി​ത കേ​ര​ളം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പാ​ർ​ട്ടി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ കേ​ന്ദ്ര ബ​ജ​റ്റ്​ ത​ന്നെ പാ​ർ​ട്ടി​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. ഇ​ന്ത്യ​യു​ടെ ബ​ജ​റ്റി​ൽ നി​ന്ന്​ കേ​ര​ള​ത്തെ കു​ടി​യി​റ​ക്കി​യ​വ​ർ​ക്ക്​ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച്​ പ​റ​യാ​ൻ എ​ന്ത്​ അ​ർ​ഹ​ത​യെ​ന്നാ​ണ്​ പൊ​തു​വി​ലു​യ​രു​ന്ന ചോ​ദ്യം.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ച​തി​നു​പി​ന്നാ​ലെ ത​ല​സ്ഥാ​ന​ത്ത് ആ​ഘോ​ഷ​പൂ​ർ​വം സം​ഘ​ടി​ച്ചി​ച്ച ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ത​ന്നെ ബി.​ജെ.​പി എ​ത്തി​ച്ചി​രു​ന്നു. ബ​ജ​റ്റി​ൽ കേ​ര​ള​ത്തി​നോ ത​ല​സ്ഥാ​ന​ത്തി​നോ ‘വ​ലി​യൊ​രു സ​മ്മാ​നം’ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇ​ത്. മാ​ത്ര​വു​മ​ല്ല ബ​ജ​റ്റ്​ അ​വ​ത​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളെ​ല്ലാം മാ​രാ​ർ​ജി ഭ​വ​നി​ൽ ഒ​രു​മി​ച്ചി​രു​ന്ന്​​ ചാ​ന​ലി​ൽ കാ​ണു​ക​യും വ​ൻ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ ഉ​ട​ൻ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്താ​ൻ ഒ​രു​ക്കം​കൂ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. പേ​രി​നു​പോ​ലും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്ലാ​താ​യ​തോ​ടെ നേ​താ​ക്ക​ളെ​ല്ലാം നി​രാ​ശ​യി​ലാ​ണ്. അ​തേ​സ​മ​യം, കേ​ന്ദ്ര ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന​ക്കെ​തി​രെ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ഒ​രു​പോ​ലെ​യാ​ണ്​ ബി.​ജെ.​പി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. ഇ​രു​മു​ന്ന​ണി​ക​ളി​ൽ നി​ന്നു​മു​ള്ള വി​മ​ർ​ശ​ന​​ത്തി​ൽ പ​റ​ഞ്ഞു​നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​ പാ​ർ​ട്ടി.

തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ സം​സ്ഥാ​ന ബ​ജ​റ്റ് ച​ർ​ച്ച​യി​ലും കേ​ന്ദ്ര അ​വ​ഗ​ണ​ന​യാ​യി​രു​ന്നു മു​ഖ്യ​വി​ഷ​യം. ‘എ​യിം​സ്​ വ​രും മ​റ്റേ മോ​നേ’ എ​ന്ന കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ ഗോ​പി​യു​ടെ പ്ര​ഖ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശ​നം. കേ​ന്ദ്ര ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന​ക്കെ​തി​രെ സി.​പി.​എം ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക ക​രി​ദി​നാ​ച​ര​ണ​ത്തി​നും​ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - BJP's 'developed Kerala' question is being asked; leaders say they can't stand it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.