മെസ്സിയെ കൊണ്ടു വരുന്നതിനേക്കാൾ നല്ലത് താരങ്ങൾക്ക് സൗകര്യം ഒരുക്കുന്നത് -അഞ്ജു ബോബി ജോര്‍ജ്

തിരുവനന്തപുരം: നൂറുകോടി രൂപ മുടക്കി ഫുട്ബാൾ താരം ലയണൽ മെസ്സിയെ കൊണ്ടുവരുന്നതിനേക്കാള്‍ ആ തുക ഉപയോഗിച്ച് സംസ്ഥാനത്തെ കായികതാരങ്ങള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുകയാണ് നല്ലതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) സീനിയര്‍ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്.

കേരളത്തിൽ നിരവധി മികച്ച താരങ്ങളാണുള്ളത്. എന്നാൽ, അവരൊന്നും ഉയർന്നുവരാത്ത സാഹചര്യം നിലവിലുണ്ട്. കായികമേഖലക്കായി കേരളം ബജറ്റിൽ നീക്കിവെച്ചിട്ടുള്ള തുക കുറവാണ്. അതിൽ മാറ്റം വരണം. മുമ്പൊക്കെ ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാൻ കേരളം വലിയ താൽപര്യം കാണിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ താൽപര്യം കാണുന്നില്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു.

Tags:    
News Summary - Providing facilities for stars is better than bringing Messi - Anju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.