ഇടതുകോട്ടകൾ തകർത്തെറിഞ്ഞ്​ യു.ഡി.എഫ് -LIVE UPDATES

തിരുവനന്തപുരം: ഇടതുകോട്ടകൾ മിക്കതും തകർത്തെറിഞ്ഞ്​ തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ തേരോട്ടം. തലസ്ഥാനത്തടക്കം എൻ.ഡി.എയും ശകളതമായ മുന്നേറ്റം കാഴ്ചവെച്ചു. ഗ്രാമപഞ്ചായത്ത്​ തലംമുതൽ കോർപറേഷനുകൾ വരെ ഇടതിന്‍റെ പ്രതിക്ഷകൾക്ക്​ വലിയ തിരിച്ചടി തെരഞ്ഞെടുപ്പ്​ ഫലം സമ്മാനിച്ചു.

ആറ്​ കോർപറേഷനുകളിൽ കണ്ണൂർ ഒഴികെ അഞ്ചും എൽ.ഡി.എഫിന്‍റെ കൈയിലായിരുന്നു. അവിടെ നിന്ന്​ കോഴിക്കോട്​ ഒഴികെ നാലും യു.ഡി.എഫ്​ പിടിച്ചെടുത്തു. ഒപ്പം തിരുവനന്തപുരം കോർപ്പറേഷനിൽ​ 45 വർഷത്തെ ഇടത്​ ആധിപത്യത്തിന്​ അറുതിവരുത്തി ഭരണം എൻ.ഡി.എ കൈപ്പിടി​യിലൊതുക്കിയതും ഇടതുമുന്നണിക്ക്​ വലിയ ക്ഷീണമായി.

14 ജില്ല പഞ്ചായത്തുകളിൽ 12 എണ്ണം എൽ.ഡി.എഫിന്‍റെ കൈയ്യിലായിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന്‍റെയും. ഇത്​ അഞ്ചെണ്ണം കൂടി സ്വന്തമാക്കി​ യു.ഡി.എഫ്​ ഏഴിടത്ത്​ ഭരണം ഉറപ്പിച്ചു.

87 മുനിസിപ്പാലിറ്റികളിൽ 43 എണ്ണം എൽ.ഡി.എഫും 42 എണ്ണം യു.ഡി.എഫിന്‍റെയും പക്കലായിരുന്നു. അതിപ്പോൾ 28 എണ്ണമായി എൽ.ഡി.എഫ്​ ഗ്രാഫ്​ ഇടിഞ്ഞു. അതേസമയം 42ൽ നിന്ന്​ യു.ഡി.എഫ് 54 ലേക്കാണ്​ കുതിച്ചത്​. 152 ബ്ലോക്ക്​ പഞ്ചായത്തുകളിൽ 111 സീറ്റ്​ ഉണ്ടായിരുന്ന എൽ.ഡി.എഫ്​ 63 ലേക്ക്​ കൂപ്പുകുത്തി. യു.ഡി.എഫിനൊപ്പം 79 എണ്ണവും.

941 ഗ്രാമപഞ്ചായത്തുകളിലും വലിയ തിരിച്ചടി ഇടതുമുന്നണിക്ക്​ സംഭവിച്ചു. 580 എണ്ണം കൈവശം ഉണ്ടായിരുന സ്ഥാനത്ത്​ 340 ആയി ചുരുങ്ങി. യു.ഡി.എഫ്​ ആകട്ടെ 340 ൽ നിന്ന്​ 505 ആയി​ വർധിപ്പിക്കുകയും ചെയ്തു. 12 ഗ്രാമഞ്ചായത്തുകളുണ്ടായിരുന്ന എൻ.ഡി.എ നേട്ടം 24 ലേക്കും ഉയർത്തി.

ഫലമറിയാൻ ‘ട്രെൻഡ്’

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്യ​വും സ​മ​ഗ്ര​വു​മാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ‘ട്രെ​ൻ​ഡ്’ വെ​ബ്സൈ​റ്റി​ൽ ത​ത്സ​മ​യം അ​റി​യാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​വും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഫ​ലം ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​ങ്ങ​നെ തി​രി​ച്ച് ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​ന​സ്സി​ലാ​കു​ന്ന വി​ധം സൈ​റ്റി​ൽ ല​ഭ്യ​മാ​കും. 

LIVE UPDATES

2025-12-13 20:03 IST

യു.ഡി.എഫിനെ വിശ്വസിച്ച ജനങ്ങൾക്ക് അഭിവാദ്യം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ഫലമെന്നും രാഹുൽ ഗാന്ധി

2025-12-13 20:02 IST

ഹിജാബ് ധരിച്ചതിന് വിദ്യാർഥിയെ പുറത്താക്കിയ സെന്‍റ് റീത്താസിലെ വിവാദ പി.ടി.എ പ്രസിഡന്‍റ് ജോഷി കൈതവളപ്പിലിന് വൻ തോൽവി

2025-12-13 20:01 IST

യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദി; ശക്തിയും ആത്മവിശ്വാസവും നല്‍കുന്ന വിധിയെന്നും പ്രിയങ്കാ ഗാന്ധി എം.പി


2025-12-13 20:01 IST

സി.പി.എമ്മിന്റെ വിഭജന രാഷ്ട്രീയത്തിനും ജനവിരുദ്ധ ഭരണത്തിനും ജനം നൽകിയ മറുപടി -വെൽഫെയർ പാർട്ടി

2025-12-13 20:00 IST

ജനവിധി പ്രതീക്ഷിച്ചത്ര അനുകൂലമല്ല, ഇടതുപക്ഷം അനിവാര്യമാണെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും -​കെ.കെ. ശൈലജ

2025-12-13 16:01 IST

മറ്റു മുന്നണികളെ ബഹുദൂരം പിന്നിലാക്കിയ യു.ഡി.എഫ് ഏകപക്ഷീയമായാണ് ജില്ലാപഞ്ചാ‍യത്ത് പിടിച്ചത്. 33 ഡിവിഷനുകളിൽ ഒന്നുപോലും എൽ.ഡി.എഫിന് വിട്ടുനൽകാതെയാണ് യു.ഡി.എഫ് വമ്പൻ ജയം സ്വന്തമാക്കിയത്. 

2025-12-13 15:03 IST

‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ -വോട്ടർമാരെ ചീത്തവിളിച്ച് എം.എം. മണി

Tags:    
News Summary - Kerala local Body Election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.