ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലഖ്നോവിൽ അടിയന്തരമായി ഇറക്കി. ബാഗ്‌ഡോഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് പുക ഉയർന്നതിനെതുടർന്ന് തിങ്കളാഴ്ച ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. 148 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ സൂക്ഷിക്കുന്ന `അവിയോണിക്സ് ബേ'യിൽ പുക കണ്ടതിനെത്തുടർന്ന് പൈലറ്റ് അപായ സൂചനയായ `മേയ്ഡേ' സന്ദേശം നൽകുകയും വിമാനം ലഖ്നോവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം യാത്രക്കാരുടെ സുരക്ഷയെ മുന്‍നിർത്തിയാണ് പൈലറ്റ് വിമാനം ലഖ്നോവിൽ അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. സംഭവത്തിന് പിന്നാലെ യാത്രക്കാർക്ക് ലഘുഭക്ഷണം നൽകുകയും തുടർന്ന് ഡൽഹിയിലേക്ക് പോകാൻ ബദൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. നിലവിൽ ഈ വിമാനം ലഖ്നോ വിമാനത്താവളത്തിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്. സാങ്കേതിക തകരാർ പരിഹരിക്കുന്നത് വരെ വിമാനം സർവീസ് നടത്തുകയില്ല. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.