കള്ളപ്പണ കേസിൽ മഹാരാഷ്ട്രയിലെ ആൾദൈവത്തിനെതിരെ കുറ്റപത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​വാ​ദ വി.​ഐ.​പി ജ്യോ​തി​ഷി​യും ആ​ൾ​ദൈ​വ​വു​മാ​യ അ​ശോ​ക് ഖ​രാ​തി​നും ഭാ​ര്യ​ക്കും എ​തി​രെ ക​ള്ള​പ്പ​ണ​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). ശി​വ​ന്റെ അ​വ​താ​ര​മെ​ന്ന് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​ണ്ടാ​ക്കി​യ പ​ണം ര​ണ്ട് സ​ഹ​ക​ര​ണ സൊ​സൈ​റ്റി സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ വെ​ളു​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് കു​റ്റ​പ​ത്രം. ന​ഗ​ര​ത്തി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ പ്ര​തി​രോ​ധ നി​യ​മ (പി.​എം.​എ​ൽ.​എ) കോ​ട​തി​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ആ​ളു​ക​ളു​ടെ വി​ശ്വാ​സം മു​ത​ലെ​ടു​ത്ത് രോ​ഗ​ശ​മ​നം, ഭാ​ഗ്യ​ക്കേ​ടി​നെ ത​ട​യ​ൽ, ക​ച്ച​വ​ട​ത്തി​ൽ അ​ഭി​വൃ​ദ്ധി തു​ട​ങ്ങി​യ​വ​ക്കു​വേ​ണ്ടി ‘അ​വ​താ​ർ പൂ​ജ’ ന​ട​ത്തി പ​ണ​വും സ്വ​ത്തും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം. വി​ശ്വാ​സ​ത്തി​ന്റെ മ​റ​വി​ൽ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യു​ള്ള പ​രാ​തി​യി​ൽ മേ​യ് 19നാ​ണ് ഖ​രാ​ത് അ​റ​സ്റ്റി​ലാ​യ​ത്. നി​ല​വി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. 

Tags:    
News Summary - Chargesheet filed against Maharashtra human god in black money case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.