അഞ്ച് സ്ത്രീകളെ വിദേശികളായി പ്രഖ്യാപിക്കൽ: അസം സർക്കാറിന് സുപ്രീംകോടതി രണ്ടാഴ്ച അനുവദിച്ചു

ന്യൂ​ഡ​ൽ​ഹി: നി​യ​മ​വി​രു​ദ്ധ​മാ​യി സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ച്ച​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​ഞ്ച് സ്ത്രീ​ക​ളെ വി​ദേ​ശി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഉ​ത്ത​ര​വു​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന ഹ​ര​ജി​ക​ളി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി അ​സം സ​ർ​ക്കാ​റി​ന് ര​ണ്ടാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ചു. അ​ഞ്ച് പേ​രു​ടെ​യും ഹ​ര​ജി​ക​ളി​ൽ എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ അ​സം സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ സാ​വ​കാ​ശം തേ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥും സ​ന്ദീ​പ് മേ​ത്ത​യും അ​ട​ങ്ങു​ന്ന ബെ​ഞ്ച് ര​ണ്ടാ​ഴ്ച അ​നു​വ​ദി​ച്ച​ത്.

ബം​ഗ്ലാ​ദേ​ശി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​വ​രെ വി​ദേ​ശി​ക​ളോ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രോ ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ഫോ​റി​നേ​ഴ്സ് ട്രൈ​ബ്യൂ​ണ​ലു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ഗു​വാ​ഹ​തി ഹൈ​കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Supreme Court gives Assam government two weeks to declare five women as foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.