അയോധ്യ: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമേക്ഷത്രം നിർമിക്കുേമ്പാൾ സമീപത്തെ ഖ ബർസ്ഥാൻ ഒഴിവാക്കണമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. ശംഷാദ് ആവശ്യ പ്പെട്ടു. ഇക്കാര്യമുന്നയിച്ച് അദ്ദേഹം രാമേക്ഷത്ര ട്രസ്റ്റ് അംഗങ്ങൾക്ക് കത്തയച്ചു.
1885ൽ അയോധ്യയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട 75 മുസ്ലിംകളെ ‘ഗഞ്ച് ഷഹീദാൻ’ എന്നറിയപ്പെടുന്ന ഖബർസ്ഥാനിലാണ് അടക്കംചെയ്തത്. ഇക്കാര്യം ഫൈസാബാദ് ഗസറ്റിലുണ്ടെന്നും കത്തിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ ഈ വിഷയം പരിഗണിച്ചിട്ടില്ല. സനാതന ധർമത്തിെൻറ അടിസ്ഥാനത്തിൽ ഖബർസ്ഥാൻ ഒഴിവാക്കണമെന്ന് ഒരു സംഘം മുസ്ലിംകൾക്കുേവണ്ടി സമർപ്പിച്ച കത്തിൽ ശംഷാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.