ഗൗ​ര​വ് ഗൊ​ഗോ​യി എം.​പി​ക്ക് പാ​ക് ബ​ന്ധ​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി; മൂ​ന്നാം​കി​ട സി​നി​മ​ക്ക​ഥ​യേ​ക്കാ​ൾ മോ​ശ​മെ​ന്ന് ഗൗ​ര​വ് ഗൊ​ഗോ​യി

ഗു​വാ​ഹ​തി: കോ​ൺ​ഗ്ര​സ് നേ​താ​വ് ഗൗ​ര​വ് ഗൊ​ഗോ​യി​ക്കും ഭാ​ര്യ എ​ലി​സ​ബ​ത്ത് കോ​ൾ​ബ​ണി​നും പാ​ക് ആ​സൂ​ത്ര​ണ ക​മീ​ഷ​ൻ ഉ​പ​ദേ​ഷ്ടാ​വ് അ​ലി തൗ​ഖീ​ർ ശൈ​ഖു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​രോ​പി​ച്ചു. 2013ൽ ​ഗൊ​ഗോ​യി ര​ഹ​സ്യ​മാ​യി പാ​കി​സ്താ​ൻ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നും അ​വി​ടെ പ​രി​ശീ​ല​നം നേ​ടി​യെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ബ്രി​ട്ടീ​ഷു​കാ​രി​യാ​യ എ​ലി​സ​ബ​ത്തും അ​ലി തൗ​ഖീ​ർ ശൈ​ഖും അ​ന്താ​രാ​ഷ്ട്ര ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​കി​സ്താ​നു​മാ​യി എ​ലി​സ​ബ​ത്ത് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. എ​ലി​സ​ബ​ത്ത് ര​ഹ​സ്യ​രേ​ഖ​ക​ൾ തൗ​ഖീ​ർ ശൈ​ഖി​ന് പ​ങ്കു​വെ​ച്ച​താ​യി 44 പേ​ജു​ക​ളു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. അ​തി ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ഹി​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, മൂ​ന്നാം​കി​ട സി​നി​മ​ക്ക​ഥ​യേ​ക്കാ​ൾ മോ​ശ​മാ​ണ് ഹി​മ​ന്ത ബിശ്വ ശർമയു​ടെ ആ​രോ​പ​ണ​മെ​ന്നും അ​ത് പൊ​ളി​ഞ്ഞു​പോ​കു​മെ​ന്നും ഗൗ​ര​വ് ഗൊ​ഗോ​യി പ്ര​തി​ക​രി​ച്ചു. ഏപ്രിലിൽ അസമിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Tags:    
News Summary - Gaurav Gogoi MP's Pakistan ties worse than Assam Chief Minister's third film, says Gaurav Gogoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.