Posted On
date_range Updated On
date_range മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചതിൽ മനംനൊന്ത് ബോഡി ബിൽഡറായ കാമുകൻ ജീവനൊടുക്കി
ബംഗളുരു: മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചതിൽ മനം നൊന്ത് 26കാരനായ ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരണിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിയിലാണ് കണ്ടെത്തിയത്.
യുവതിയുമായി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു കിരൺ. അവസാനമായി കാണാനെത്തിയ ദിവസം തന്‍റെ വിവാഹം നിശ്ചയിച്ചതായി യുവതി കിരണിനെ അറിയിക്കുകയായിരുന്നു. അതിന് ശേഷം കിരൺ വലിയ വിഷമത്തിലായിരുന്നു. മഹാലക്ഷ്മി ലേ ഔട്ടിലുള്ള വീട്ടിൽ തിരിച്ചെത്തിയ കിരൺ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു.
ഏറെനേരം വിളിച്ചിട്ടും മുറിയിൽ നിന്ന് പുറത്തുവന്നില്ല. ഇതോടെ കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കിരണിന്റെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.