ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ​: കാ​ര​ണം മ​ത​പ​രി​വ​ർ​ത്ത​ന​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്കും -മോ​ഹ​ൻ ഭാ​ഗ​വ​ത്

മും​ബൈ: മ​ത​പ​രി​വ​ർ​ത്ത​നം, നു​ഴ​ഞ്ഞു​ക​യ​റ്റം, കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്ക് എ​ന്നി​വ​യാ​ണ് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​ത​ത്വ​ത്തി​ന് മു​ഖ്യ കാ​ര​ണ​ങ്ങ​ളെ​ന്ന് ആ​ർ.​എ​സ്.​എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. ആ​ർ.​എ​സ്.​എ​സ് ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ​ങ്ങ​ളി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ​സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​തേ​സ​മ​യം, ഇ​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്ടാ​നു​സ​ര​ണം ന​ട​പ്പാ​ക്കേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ർ​ബ​ന്ധി​ച്ചും പ്ര​ലോ​ഭ​ന​ത്തി​ലൂ​ടെ​യും മ​ത​ത്തി​ൽ ആ​​ളെ​ക്കൂ​ട്ടു​ന്ന​തി​നെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. ആ​ദ്യ വി​ശ്വാ​സ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഘ​ർ വാ​പ്പ​സി​യാ​ണ് ഉ​ത്ത​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് സ​മ​വാ​യ​ത്തോ​ടെ വേ​ണം ന​ട​പ്പാ​ക്കാ​നെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ആ​ർ.​എ​സ്.​എ​സി​ന് ‘അ​​​ച്ഛേ ദി​ൻ’ (ന​ല്ല ദി​വ​സ​ങ്ങ​ൾ) വ​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് തി​രി​ച്ചാ​ണ് സം​ഭ​വി​ച്ച​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ് പ്ര​തി​ജ്ഞാ ബ​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും അ​തി​നെ പി​ന്തു​ണ​ച്ച​വ​ർ​ക്ക് ഗു​ണം കി​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളി​ല്ലെ​ന്നും എ​ല്ലാ​വ​രും ഒ​രു സ​മൂ​ഹ​മാ​ണെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു. മു​സ്‍ലിം, ക്രൈ​സ്ത​വ സ​മു​ദാ​യ​ങ്ങ​ളു​മാ​യി പ​ര​സ്പ​ര വി​ശ്വാ​സ​വും സൗ​ഹൃ​ദ​വും സം​വാ​ദ​വും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​സ്‍ലാ​മി​നെ സ​മാ​ധാ​ന​ത്തി​ന്റെ മ​തം എ​ന്ന് വി​ളി​ക്കു​ന്നു; പ​ക്ഷേ, സ​മാ​ധാ​നം കാ​ണു​ന്നി​ല്ല. ഇ​ന്ന് ഇ​സ്‍ലാ​മി​ലും ക്രി​സ്തു​മ​ത​ത്തി​ലും കാ​ണു​ന്ന​ത് യേ​ശു​ക്രി​സ്തു​വി​ന്റെ​യും പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ​യും പ​ഠി​പ്പി​ക്ക​ലു​ക​ൾ​ക്ക​നു​സ​രി​ച്ചു​ള്ള രീ​തി​ക​ള​ല്ല. ന​മു​ക്ക് യ​ഥാ​ർ​ഥ ഇ​സ്‍ലാ​മി​ന്റെ​യും ക്രി​സ്തു​മ​ത​ത്തി​ന്റെ​യും രീ​തി​ക​ളാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​മെ​ന്നും പ്രാ​യാ​ധി​ക്യ​മു​ണ്ടെ​ങ്കി​ലും ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Population imbalance: Reason is religious conversion and low birth rate - Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.