കൊറിയൻ ഗെയിമുകൾ നിരോധിക്കണമെന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജീവനൊടുക്കിയ മൂന്ന് സഹോദരിമാരുടെ മുത്തച്ഛൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇത്തരം ഗെയിമുകൾ നിരോധിക്കുന്നത് മറ്റു കുട്ടികൾ ഇത്തരം കടുംകൈകൾ ചെയ്യുന്നത് തടയാൻ സഹായിക്കുമെന്ന് പെൺകുട്ടികളുടെ മാതാവിന്റെ പിതാവ് ഡൽഹി സീലംപുർ സ്വദേശി ദിലീപ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടികൾ ഇത്തരം ആപ്പുകൾ ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും അവരുടെ മുറിയിൽനിന്ന് കണ്ടെടുത്ത പോക്കറ്റ് ഡയറി അവരുടെ മാനസികാവസ്ഥയെക്കുറിച്ച് സൂചന നൽകുന്നുണ്ട്. കൊറിയൻ സംസ്കാരത്തോടുള്ള അമിത താൽപര്യവും കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള മാനസിക പ്രയാസങ്ങളും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിഷിക (16), പ്രാചി (14), പാഖി (12) എന്നീ സഹോദരിമാർ അനുഭവിച്ച ഏകാന്തതയും കടബാധ്യതയിലായ കുടുംബത്തിലെ സമ്മർദങ്ങളും ഡയറിയിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടികൾ ഒരു കൊറിയൻ ഗെയിം കളിക്കുന്നുണ്ടായിരുന്നെന്നും അതിനുശേഷം അവർ സ്കൂളിൽ പോയിരുന്നില്ലെന്നും പിതാവ് ചേതൻ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.