File Photo

ഡൽഹിയിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണം -ഹൈകോടതിയോട്​​ എ.എ.പി എം.എൽ.എ

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ രാഷ്​ട്രപതി ഭരണം ഏർപ്പെടു​ത്തണമെന്ന്​ ഹൈകോടതിയോട്​ ആവശ്യപ്പെട്ട്​ ആം ആദ്​മി പാർട്ടി എം.എൽ.എ. എ.എ.പി എം.എൽ.എ ​​ഷൊയ്​ബ്​ ഇക്​ബാലാണ്​ ഡൽഹി ഹൈകോടതിയോട്​ ആവശ്യം ഉന്നയിച്ചത്​..

ആശുപത്രി കിടക്കകൾ, അവശ്യമരുന്നുകൾ, ഓക്​സിജൻ, മറ്റു സൗകര്യങ്ങൾ ലഭിക്കാതെ നഗരത്തിലെ ജനങ്ങൾ പിടയുന്നത്​ വേദനയുണ്ടാക്കുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നിർദേശം. ഡൽഹി സർക്കാർ പേപ്പറുകളിൽ മാത്രമായി ഒതുങ്ങി. ജനങ്ങളോ താനോ പറയുന്നത്​ കേൾക്കാൾ സർക്കാർ തയാറാകുന്നില്ലെന്നും മാട്ടിയ മഹൽ എം.എൽ.എ പറയുന്നു.

ഞാൻ ഇവിടെ ആറുതവണ എം.എൽ.എയായിരുന്നു. കൂട്ടത്തിൽ മുതിർന്നയാൾ. ആരും ഇവിടെ ഒന്നും കേൾക്കാനില്ല, ഒരു നോഡൽ ഓഫിസർ പോലുമില്ല. അടിയന്തരമായി ഡൽഹിയിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണം -അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷ അംഗങ്ങളും കെജ്​രിവാളിനെതിരെ ഒന്നിക്കുന്നതിന്‍റെ സുചനയാണിത്​. ഡൽഹിയിൽ പ്രതിദിനം 25,000ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം 395 മരണവും റിപ്പോർട്ട്​ ​െചയ്​തിരുന്നു. 31 ശതമാനമാണ്​ ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്​. 

Tags:    
News Summary - Impose Presidents rule in Delhi AAP MLA Shoaib Iqbal tells High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.