ഉദയ് ഭാനു ചിബ്

എ.ഐ ഉച്ചകോടി പ്രതിഷേധം; ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഉദയ് ബാനു ചിബിന് ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഡൽഹി:  എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി) പ്രസിഡന്റ് ഉദയ് ഭാനു ചിബിന് ജാമ്യം അനുവദിച്ച് ഡൽഹി കോടതി.

ഫെബ്രുവരി 24 നാണ്ചിബിനെ ചോദ്യം ചെയ്യാൻ നാല് ദിവസത്തെ പോലീസ് കസ്റ്റഡി യിൽ വിട്ടത്. ശനിയാഴ്ച രാവിലെ ഒന്നിന് ചിബിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.

അതേ സമയം ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന ഡൽഹി പോലീസിന്‍റെ ഹരജി കോടതി തള്ളുകയും ചിബിന് ജാമ്യം അനുവദിക്കുകയുമായിരുന്നു.

. 50,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ചാണ് ജാമ്യം അനുവദിച്ചതെന്നും, കക്ഷിയുടെ പാസ്‌പോർട്ടും ഇലക്ട്രോണിക് ഉപകരണങ്ങളും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചതായും ചിബിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി 16നാണ്, ഭാരത് മണ്ഡപത്തിൽ നടന്ന എ.ഐ ഉച്ചകോടിയിൽ ചിബ് പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് അംഗങ്ങൾ ഷർട്ടുകൾ അഴിച്ചുമാറ്റി ടി-ഷർട്ടുകളിൽ മോദി വിരുദ്ധ, കേന്ദ്ര വിരുദ്ധ മുദ്രാവാക്യങ്ങൾ പതിപ്പിച്ചതിനാണ് കേസെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചിത്രങ്ങൾ പതിച്ച ടീ-ഷർട്ടുകൾ പ്രതികൾ ധരിച്ചിരുന്നു.

പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായും പോലീസ് ജീവനക്കാരുമായും നീണ്ട സംഘർഷത്തിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്നു.

Tags:    
News Summary - AI Summit Protest; Delhi Court Grants Bail to Indian Youth Congress President Uday Banu Chib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.