bhakta charan das

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഒഡീഷയിൽ കുതിരക്കച്ചവടം നടക്കുമെന്ന ഭയത്തിൽ കോൺഗ്രസ്

 

ഭുവനേശ്വർ: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള അങ്കം മുറുകുമ്പോൾ, ഭരണകക്ഷിയായ ബി.ജെ.പിക്കോ പ്രതിപക്ഷമായ ബി.ജെ.ഡിക്കോ വിജയിക്കാനാവശ്യമായ സീറ്റില്ലാത്തതിനാൽ കുതിരക്കച്ചവടം നടത്താൻ സാധ്യതയുള്ളതായി ഒഡീഷയി കോൺഗ്രസ് നേതൃത്വം സംശയം ഉന്നയിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ട് സീറ്റ് നേടുമെന്നും പ്രതിപക്ഷമായ ബി.ജെ.ഡി ഒരു സീറ്റ് നേടുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം നാലാമത്തെ സീറ്റിനുള്ള രാഷ്ട്രീയ തന്ത്രങ്ങൾ പാർട്ടികൾ തുടങ്ങിക്കഴിഞ്ഞതായും ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഒപിസിസി) പ്രസിഡന്റ് ഭക്ത ഭക്ത ചരൺ ദാസ് പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് പാർട്ടി ഹൈക്കമാൻഡുമായി ഡൽഹിയിൽ വെച്ച് ചർച്ച നടത്തിയതായി ഭക്ത ചരൺ ദാസ് അറിയിച്ചു.

രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അവസാനിപ്പിക്കണം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കുതിരക്കച്ചവടം പാടില്ല.

തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ ലഭിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നു. കുതിരക്കച്ചവടം കൂടാതെ അത് എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.

147 അംഗ ഒഡീഷ നിയമസഭയിൽ, ഭരണകക്ഷിയായ ബി.ജെ.പിക്ക് 79 എം.എൽ.എമാരും മൂന്ന് സ്വതന്ത്രരുമുൾപ്പടെ ആകെ 82 അംഗങ്ങളാണുള്ളത്.

പ്രതിപക്ഷമായ ബി.ജെ.ഡിക്ക് 48 ഉം. കോൺഗ്രസിന് 14 എംഎൽഎമാരുണ്ട്, സി.പി.ഐഎമ്മിന് ഒരു എം.എൽ.എ.യുമാണുള്ളത്.

കൂടുതൽ ചർച്ചയ്ക്കായി ബി.ജെ.ഡി പ്രസിഡന്റ് നവീൻ പട്‌നായിക്കുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Congress fear possible 'horse trading' during Rajya Sabha polls in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.