ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും മേഖലയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് പ്രധാന വിമാന കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യയുമാണ് നിലവിൽ വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യയുടെ ചില ഭാഗങ്ങൾ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകളാണ് താൽക്കാലികമായി റദ്ദാക്കയിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യത്തിൽ അവിടേക്കുള്ള മുഴുവൻ വിമാനസർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു. യുറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ മേഖലകളിലുള്ള വിമാന കമ്പനികളെല്ലാം തന്നെ സർവീസ് റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസും സർവീസ് റദ്ദാക്കിയിട്ടുണ്ട്.
എയർ ഫ്രാൻസ്, വിസ് എയർ, ലുഫ്താൻസ, പോളിസ്റ്റ് എയർലൈൻ, തുടങ്ങിയ വിമാനകമ്പനികളെല്ലാം സർവീസ് റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കി മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് വിമാന കമ്പനികൾ അറിയിച്ചു. കൊച്ചി, കണ്ണൂർ തുടങ്ങി കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നെല്ലാം വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.