ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസിൽ അപശബ്ദങ്ങൾ. യു.പിയിലെയും ഉത്തരാഖണ്ഡിലെയും പാർട്ടി പ്രകടനം മോശമായതിെൻറ പ്രശ്നങ്ങൾ ഒരുവശത്ത്. പഞ്ചാബിൽ ഭരണം കിട്ടിയെങ്കിലും പിടിപ്പുകേടുകൊണ്ട് മണിപ്പൂരിലും ഗോവയിലും ഭരണം കൈവിട്ടു പോയതിെൻറ ശകാരങ്ങൾ മറുവശത്ത്. രണ്ടിനുമിടയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെക്കുറിച്ചും വിമർശനങ്ങൾ ഉയരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ആരുടെ തലയിൽ ഇടണമെന്ന കാര്യത്തിലും മത്സരം. സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടും 403 അംഗ യു.പി നിയമസഭയിൽ കോൺഗ്രസിനു കിട്ടിയത് ഏഴു സീറ്റാണ്.
ദയനീയ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചൊഴിയാൻ തയാറായി നിൽക്കുകയാണ് പി.സി.സി പ്രസിഡൻറ് രാജ് ബബ്ബർ. സഖ്യമുണ്ടാക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെയാണ് സീനിയർ നേതാക്കളിൽ ഒരുവിഭാഗം പരോക്ഷമായി വിമർശിക്കുന്നത്. രാഹുൽ ഗാന്ധി രാജിവെക്കേണ്ടതുേണ്ടാ എന്ന ചർച്ചയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങൾ. ഗോവയിൽ ഭരണം നഷ്ടപ്പെട്ടതിന് എ.െഎ.സി.സി ജനറൽ സെക്രട്ടറി ദിഗ്വിജയ്സിങ് പ്രതിക്കൂട്ടിലാണ്. ഒന്നാം കക്ഷിയായിട്ടും കേവല ഭൂരിപക്ഷം ഉറപ്പാക്കാതെ ഉറങ്ങിയ നേരം നോക്കി ബി.ജെ.പി പിന്തുണക്കാരെ സമ്പാദിച്ചുവെന്നാണ് ആക്ഷേപം. മണിപ്പൂരിൽ 15 വർഷം മുഖ്യമന്ത്രിയായിരുന്ന ഇബോബി സിങ്ങിന് ഏതാനും എം.എൽ.എമാരെക്കൂടി ഒപ്പം കൂട്ടാൻ കഴിയാതെ വന്നതും കടുത്ത രോഷം ഉയർത്തുന്നു.
തെരഞ്ഞെടുപ്പു കാര്യങ്ങളിൽ ചുക്കാൻ ഏൽപിച്ച കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകെട്ട, നേരത്തെ തന്നെ കളം വിട്ടു പോകുകയും ചെയ്തു. കോൺഗ്രസിെൻറ ക്ഷീണകാലം മറ്റൊരു വിധത്തിലും പ്രതിഫലിക്കുകയാണ്. പാർട്ടിയുടെ പ്രതാപം മുതലാക്കി പലവട്ടം കർണാടക മുഖ്യമന്ത്രിയായ എസ്.എം. കൃഷ്ണ ബി.ജെ.പിയിൽ ചേക്കേറാനുള്ള പുറപ്പാടിലാണ്. പ്രായാധിക്യം വകവെക്കാതെ ബി.ജെ.പിയെ സേവിക്കാനുള്ള ഇൗ പുറപ്പാടിനെ കടുത്ത നന്ദികേടായി കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എസ്.എം കൃഷ്ണയുടെ രാഷ്ട്രീയ ശക്തി പ്രയോജനപ്പെടുത്താൻ കളിക്കുകയാണ് ബി.ജെ.പി.
യു.പിയിലെ പാർട്ടിയുടെ മോശം പ്രകടനത്തിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയാറാണെന്ന് രാജ് ബബ്ബർ പാർലമെൻറിനു പുറത്ത് വാർത്താലേഖകരോട് പറഞ്ഞു. യു.പിയിൽ പിന്നാക്കം പോയെന്നും ഘടനാപരമായ മാറ്റങ്ങൾ പാർട്ടിയിൽ ആവശ്യമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ബബ്ബറിെൻറ പ്രസ്താവന. തന്നെ ഒരു ഉത്തരവാദിത്തം പാർട്ടി ഏൽപിച്ചു. അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പാർട്ടി ആവശ്യപ്പെടുന്നത് താൻ ചെയ്യുമെന്നും രാജ് ബബ്ബർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.