മലിനീകരണ നിയന്ത്രണം
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന വാഹനനിർമാതാക്കൾക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം. ഇതിനായി ബ്യൂറോ ഓഫ് എനർജി എഫിഷൻസിക്ക് (ബി.ഇ.ഇ) അധികാരം നൽകുന്ന കരടുനിയമം സർക്കാർ വിജ്ഞാപനം ചെയ്തു. 2025ലെ നിർദിഷ്ട ഊർജ സംരക്ഷണ (പാലനവും നടപ്പാക്കലും) നിയമമനുസരിച്ച്, കോർപറേറ്റ് ശരാശരി ഇന്ധനക്ഷമത (സി.എ.എഫ്.ഇ) മാനദണ്ഡങ്ങൾ നിർബന്ധമാക്കുകയാണ് ലക്ഷ്യം. നിർദിഷ്ട നിയമപ്രകാരം, അനുവദനീയമായ അളവിൽ കൂടുതൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ നിർമാതാക്കൾക്ക് ബി.ഇ.ഇ ആനുപാതികമായി പിഴ ചുമത്തുമെന്ന് സർക്കാർ നോട്ടീസിൽ പറഞ്ഞു.
ഒരു നിർമാതാവ് പ്രതിവർഷം വിൽക്കുന്ന ആകെ വാഹനങ്ങൾ മൊത്തത്തിൽ ഉപയോഗിക്കുന്ന ഇന്ധനവും തുടർന്ന് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡും കണക്കാക്കി മലിനീകരണത്തിന് പരിധി നിശ്ചയിക്കുന്നതാണ് സി.എ.എഫ്.ഇ മാനദണ്ഡങ്ങൾ. നിലവിൽ ഈ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന വാഹന നിർമാതാക്കൾക്ക് പിഴ ചുമത്താൻ നിയമമുണ്ടെങ്കിലും നടപടിക്രമങ്ങളില്ലാത്തത് പരിമിതിയാണ്. ഇത് പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ നിയമം. പിഴവുകൾ കണ്ടെത്താനും പരിശോധിക്കാനും ബന്ധപ്പെട്ട പരാതികൾ സംസ്ഥാന കമീഷൻ ചുമതലപ്പെടുത്തിയ അധികാരിക്ക് കൈമാറാനും കമീഷന് അധികാരം നൽകേണ്ടത് അത്യാവശ്യമാണെന്ന് ഊർജമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറഞ്ഞു.
നിയമലംഘനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായാൽ, കാർ നിർമാതാവിന്റെയോ ഇറക്കുമതി നടത്തുന്ന സ്ഥാപനത്തിന്റെയോ രജിസ്റ്റർ ചെയ്ത ഓഫിസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ വൈദ്യുതി റെഗുലേറ്ററി കമീഷൻ (എസ്.സി.ആർ.സി) തീർപ്പാക്കുകയും അന്തിമ പിഴകൾ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
സമാഹരിക്കുന്ന പിഴത്തുക കേന്ദ്ര ഊർജ സംരക്ഷണ ഫണ്ടിലേക്ക് (സി.ഇ.സി.എഫ്) കൈമാറും. ഇതിൽ 90 ശതമാനം ബന്ധപ്പെട്ട മോഡൽ വാഹനത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് കൈമാറും. കേന്ദ്രസർക്കാറിന്റെ കണക്കുകൾ പ്രകാരം, 2023ൽ മാത്രം കിയ, റെനോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുൾപ്പെടെ എട്ട് വാഹന നിർമാതാക്കൾ ഇത്തരത്തിൽ നിർദിഷ്ട പരിധിയിൽ കൂടുതൽ മലിനീകരണമുണ്ടാക്കിയിട്ടുണ്ട്. ഇത് 7,300 കോടി രൂപ പിഴ ചുമത്താൻ കഴിയു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.