ജൈ​വ ഘ​ടി​കാ​രം റീ​സെ​റ്റ് ചെ​യ്യാ​നാ​കു​മോ?

രാ​വി​ലെ നേ​ര​ത്തേ എ​ഴു​ന്നേ​ൽ​ക്കു​ന്ന ശീ​ലം വെ​റും മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന അ​വ​കാ​ശ​വാ​ദം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ, അ​ത് എ​ത്ര​ത്തോ​ളം ശാ​സ്ത്രീ​യ​മാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് വി​ദ​ഗ്ധ​ർ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്.

സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ന്യൂ​റോ​സ​യ​ന്റി​സ്റ്റ് ആ​ൻ​ഡ്രൂ ഹ്യൂ​ബ​ർ​മാ​ൻ നി​ർ​ദേ​ശി​ച്ച ‘മൂ​ന്ന് ദി​വ​സ​ത്തെ റീ​സെ​റ്റ്’ രീ​തി​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഒ​രേ സ​മ​യ​ത്ത് എ​ഴു​ന്നേ​ൽ​ക്കു​ക, രാ​വി​ലെ പ്ര​കൃ​തി​ദ​ത്ത വെ​ളി​ച്ചം സ്വീ​ക​രി​ക്കു​ക, ക​ഫെ​യിൻ ഉ​പ​യോ​ഗം വൈ​കി​ക്കു​ക തു​ട​ങ്ങി​യ ശീ​ല​ങ്ങ​ളി​ലൂ​ടെ ശ​രീ​ര​ത്തി​ന്റെ ജൈ​വ​ഘ​ടി​കാ​രം (സ​ർ​ക്കേ​ഡി​യ​ൻ റി​തം) പു​നഃ​ക്ര​മീ​ക​രി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ദം.

എ​ന്നാ​ൽ, മൂ​ന്നുദി​വ​സം​കൊ​ണ്ട് ഒ​രാ​ൾ പൂ​ർ​ണ​മാ​യും ‘നൈ​റ്റ് ഔ​ൾ’ ജീ​വി​ത​ശൈ​ലി​യി​ൽ നി​ന്ന് ‘ഏർ​ലി ബേ​ർ​ഡ്’ സ്വ​ഭാ​വ​ത്തി​ലേ​ക്ക് മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് യാ​ഥാ​ർ​ഥ്യ​ബോ​ധ​മു​ള്ള സ​മീ​പ​ന​മ​ല്ലെ​ന്ന് മും​ബൈ​യി​ലെ ഗ്ലീ​നീ​ഗി​ൾ​സ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​പ​ങ്ക​ജ് അ​ഗ​ർ​വാ​ൾ പ​റ​യു​ന്നു. മൂ​ന്നുദി​വ​സം മാ​റ്റ​ത്തി​ന്റെ തു​ട​ക്ക​മാ​കാ​മെ​ങ്കി​ലും ശ​രീ​ര​ത്തി​ന്റെ ആ​ന്ത​രി​ക ഘ​ടി​കാ​രം സ്ഥി​ര​മാ​യി പു​തി​യ സ​മ​യ​ക്ര​മ​ത്തി​ലേ​ക്ക് പൊ​രു​ത്ത​പ്പെ​ടാ​ൻ സാ​ധാ​ര​ണ​യാ​യി ഒ​രാ​ഴ്ച മു​ത​ൽ ര​ണ്ടാ​ഴ്ച​വ​രെ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ​ദീ​ക​ര​ണം.

ഉ​റ​ക്ക​ശാ​സ്ത്ര​ത്തി​ൽ ‘സൈ​റ്റ്ഗീ​ബേ​ഴ്സ്’ (Zeitgebers) എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​മ​യ​സൂ​ച​ന​ക​ളാ​ണ് ഇ​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന​ത്. രാ​വി​ലെ ല​ഭി​ക്കു​ന്ന സൂ​ര്യ​പ്ര​കാ​ശം ശ​രീ​ര​ത്തി​ന് ദി​വ​സം ആ​രം​ഭി​ച്ച​താ​യി സൂ​ച​ന ന​ൽ​കു​ക​യും മെ​ല​ാട്ടോ​ണി​ൻ ഹോ​ർ​മോ​ണി​ന്റെ സ്ര​വ​ണം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു. വ്യാ​യാ​മം, ഭ​ക്ഷ​ണ​സ​മ​യം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യും ശ​രീ​ര​ഘ​ടി​കാ​ര​ത്തെ പു​തി​യ സ​മ​യ​ക്ര​മ​വു​മാ​യി ഒ​ത്തു​ചേ​രാ​ൻ സ​ഹാ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. ക​ഫെയിൻ ഉ​പ​യോ​ഗ​ത്തി​ലും ജാ​ഗ്ര​ത വേ​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ ഉ​ട​ൻ കാ​പ്പി കു​ടി​ക്കു​ന്ന​തി​നേക്കാ​ൾ കു​റ​ച്ചു​സ​മ​യം കാ​ത്തി​രു​ന്ന​ശേ​ഷം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന്റെ സ്വാ​ഭാ​വി​ക ഉ​ണ​ർ​വ് പ്ര​ക്രി​യ​ക്ക് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വൈ​കു​ന്നേ​ര​ങ്ങ​ളി​ലോ രാ​ത്രി​യി​ലോ ക​ഫെയിൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​റ​ക്ക​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഉ​റ​ക്ക​സ​മ​യം നി​ർ​ബ​ന്ധി​ച്ച് നേ​ര​ത്തേ​യാ​ക്കു​ന്ന​തി​നേ​ക്കാ​ൾ എ​ഴു​ന്നേ​ൽ​ക്കു​ന്ന സ​മ​യം സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ് കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​മെ​ന്ന് ഉ​റ​ക്ക​ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്ഥി​ര​മാ​യ ഉ​ണ​ർ​വു​സ​മ​യം, രാ​വി​ലെ പ്ര​കാ​ശ​സ​മ്പ​ർ​ക്കം എ​ന്നി​വ​യു​ടെ ഫ​ല​മാ​യി ശ​രീ​രം ക്ര​മേ​ണ നേ​ര​ത്തേ ഉ​റ​ങ്ങാ​ൻ ത​യാറാ​കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഉ​റ​ക്ക​ക്കു​റ​വ് അ​വ​ഗ​ണി​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. 

Tags:    
News Summary - Can the biological clock be reset

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.