ദുബൈ: ഇൗ വർഷം ഫെബ്രുവരിയിൽ ദുബൈ പൊലീസ് പ്രഖ്യാപിച്ച ഇളവിെൻറ പ്രയോജനം ലഭിച്ചത് നാലര ലക്ഷത്തിലേറെ (457,154) വാ ഹനയാത്രികർക്ക്. വാഹനയാത്രികരെ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കുവാനും റോഡ് അപകടങ്ങളും മരണങ്ങളും കുറക്കുവാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിക്ക് വൻ സ്വീകാര്യതയും മികച്ച പ്രയോജനവുമാണ് ലഭിക്കുന്നതെന്ന് ദുബൈ പൊലീസ് അധികൃതർ വ്യക്തമാക്കി.ഫെബ്രുവരി ആറു മുതൽ മൂന്നു മാസങ്ങളിൽ ഗതാഗത നിയമങ്ങളൊന്നും ലംഘിക്കാതെ വാഹനമോടിക്കുന്നവർക്ക് മുൻപ് ചുമത്തപ്പെട്ട പിഴയുടെ 25 ശതമാനം ഇളവു നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ആറു മാസം ഇതു തുടർന്നാൽ 50 ശതമാനം ഒമ്പത മാസം പിന്നിടുേമ്പാൾ 75 ശതമാനം ഒരു വർഷം നിയമലംഘനങ്ങളില്ലാതെ വാഹനമോടിച്ചാൽ നേരത്തേ ചുമത്തപ്പെട്ട പിഴയിൽ നിന്ന് പൂർണ മുക്തി എന്നിങ്ങനെയാണ് പദ്ധതി. വാഹനമോടിക്കുന്നവർ സൂക്ഷ്മത വർധിപ്പിച്ചതോടെ റോഡപകട മരണങ്ങൾ 31 ശതമാനം കുറക്കാൻ സാധിച്ചതായി അസി. കമാൻഡർ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ വ്യക്തമാക്കി. 1,260,047 കുറ്റങ്ങളിലാണ് ഇളവു നൽകിയത്. 19 ശതമാനം വാഹനങ്ങൾ പിടിച്ചിടുന്നതും ഒഴിവാക്കാനായി.
അപകട മരണങ്ങൾ കുറയുന്നത് സാമൂഹിക നേട്ടമാണ്. ഒപ്പം സാമ്പത്തിക ബാധ്യതകളും പ്രയാസങ്ങളും കുറക്കുവാനും സഹായകമാണ്. ഒരാൾ റോഡിൽ അപകടത്തിൽപ്പെട്ട് മരിച്ചാൽ 60 ലക്ഷം ദിർഹമാണ് സർക്കാറിന് ചിലവ് വരിക. ഇൗ വർഷം അപകടങ്ങൾ കുറഞ്ഞ വകയിൽ 6 കോടി ദിർഹത്തിെൻറ ബാധ്യത ഒഴിവായതായി ട്രാഫിക് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച ഡ്രൈവർമാർക്ക് ഇളവ് വിവരം അറിയിച്ചുള്ള സേന്ദശം അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.