ഡോ. ഷംഷീർ വയലിലും ആർ.പി.എം സംഘവും കമാൻഡ് സെന്ററിൽ നിന്ന് പ്രവർത്തനം വിലയിരുത്തുന്നു

യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് ‘റെസ്പോൺസ് പ്ലസ് ഹോൾഡിങ്​’

അബൂദബി: വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇറ്റാലിയൻ പൗരന്മാരടക്കമുള്ള യൂറോപ്യൻ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ച് റെസ്പോൺസ് പ്ലസ് ഹോൾഡിങ്​(ആർ.പി.എം). ആർ.പി.എമ്മിന്റെ ഉപകമ്പനികളായ ഐകാറ്റ് റെസ്പോൺസ് പ്ലസ്, പ്രൊമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ദൗത്യം.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ ബുർജീൽ ഹോൾഡിങ്​സ്​ ചെയർമാനും ആർ.പി.എം സ്ഥാപകനും ബോർഡ് അംഗവുമായ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഷാർജയിൽ നിന്ന് ഇറ്റലിയിലെ ബെർഗാമോയിലേക്കായിരുന്നു പ്രത്യേക വിമാനം. മുതിർന്ന പൗരന്മാർ, കുട്ടികളുള്ള കുടുംബങ്ങൾ, പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവർ എന്നിവരടങ്ങുന്ന സംഘത്തെയാണ് മുൻഗണനാടിസ്ഥാനത്തിൽ നാട്ടിലെത്തിച്ചത്. യാത്രയിലുടനീളം വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടവും ഉറപ്പാക്കിയിരുന്നു.

യു.എ.ഇയിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ ഫനാര ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ആർ.പി.എം ഗ്രൂപ്പിനും ഡോ. ഷംഷീർ വയലിലിനും പ്രത്യേക നന്ദി രേഖപ്പെടുത്തി. ഏതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിട്ടിക്കൽ കെയർ സേവനങ്ങൾ നൽകാൻ ആർ.പി.എം സജ്ജമാണെന്ന് സി.ഇ.ഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. യു.എ.ഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ സേവന ദാതാക്കളായ ആർ.പി.എം, നിലവിൽ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ സാന്നിധ്യം ശക്തമാക്കി വരികയാണ്. 

Tags:    
News Summary - ‘Response Plus Holding’ to bring back European citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.