പ്രതിരോധ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥരുമായും മറ്റും സംസാരിക്കുന്ന ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ

പ്രതിരോധ മന്ത്രാലയം സന്ദർശിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​

അബൂദബി: യു.എ.ഇ സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ പ്രതിരോധ മന്ത്രാലയം സന്ദർശിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ, സൈനിക സംവിധാനങ്ങൾ സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.വിവിധ വെല്ലുവിളികൾ നേരിടുന്നതിനുള്ള സൈനിക സന്നദ്ധതയും പ്രവർത്തനക്ഷമതയും സന്ദർശനത്തിന്റെ ഭാഗമായി പരിശോധിച്ചു.

പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ശൈഖ്​ മുഹമ്മദ് ബിൻ സായിദിന് സായുധ സേനയുടെ സന്നദ്ധതയെക്കുറിച്ചും നിലവിലുള്ള സൈനിക സംഘർഷങ്ങൾക്കിടയിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള അതിന്‍റെ കഴിവുകളെക്കുറിച്ചും വിശദീകരിച്ചുനൽകി.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അൽഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ്​ ഹസ്സാ ബിൻ സായിദ് ആൽ നഹ്​യാൻ, പ്രസിഡൻഷ്യൽ കോർട്​ ഫോർ ഡെവലപ്‌മെന്റ്​ ആൻഡ്​ ഫാളൻ ഹീറോസ് അഫയേഴ്​സ്​ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ സന്നിഹിതരായിരുന്നു. 

Tags:    
News Summary - UAE President visits Ministry of Defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.