അവശിഷ്ടങ്ങൾ വീണ്​ അബൂദബിയിൽ രണ്ട്​ പേർക്ക്​ പരിക്ക്​

അബൂദബി: എമിറേറ്റിൽ രണ്ടിടത്തായി അവശിഷ്ടങ്ങൾ വീണ്​ രണ്ട്​ പ്രവാസികൾക്ക്​ പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച്​ പ്രതിരോധിക്കുന്നതിനിടെയാണ്​ അപകടം. ജോർഡൻ, ജൗജിപ്ത്​ പൗരൻമാർക്കാണ്​ പരിക്ക്​​. ജോർഡൻ പൗരന്​ നിസാര പരിക്കേറ്റത്​ ആദ്യ സംഭവത്തിലാണ്​​. രണ്ടാമത്തെ സംഭവത്തിൽ ഈജിപ്​ഷ്യൻ പൗരന്​ കാര്യമായ പരി​ക്കേറ്റതായും മന്ത്രാലയം വ്യക്​തമാക്കി.

സംഭവം നടന്ന ഉടനെ ധ്രുതപ്രതികരണ സേന സ്ഥലത്തെത്തുകയും രണ്ട്​ പേർക്കും​ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. സംഭവസ്ഥലം സുരക്ഷിതമാക്കിയതായും അധികൃതർ അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഔദ്യോഗിക സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന്​ മന്ത്രാലയം അഭ്യർഥിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്ക്​ സ്ഥിരീകരിച്ച സ്രോതസുളെ മാത്രം ആശ്രയിക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിൽ നിന്ന്​ വിട്ടുനിൽക്കണം. ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ രാജ്യത്തുടനീളം ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷണം സജീവമാക്കിയതായും മന്ത്രാലയം വ്യക്​തമാക്കി. 

Tags:    
News Summary - Two injured in Abu Dhabi due to falling debris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.