ലോക വനിതാ ദിനത്തിൽ ദുബൈ സോനാപ്പൂർ മസ്​ജിദിൽ നടത്തിയ ഇഫ്താർ കിറ്റ്​ വിതരണത്തിൽ പങ്കാളികളായ അക്കാഫ് വനിത വിങ്​ പ്രവർത്തകർ

ലോക വനിത ദിനം; ഇഫ്താർ കിറ്റ്​ വിതരണം ചെയ്ത്​ അക്കാഫ് വനിത വിങ്​

ദുബൈ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ്​ വുമൺസ്​ വിങ്​ ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.‘അക്കാഫ്​ ഇഫ്താർ അറ്റ്​ ലേബർ ക്യാമ്പ് 2026​’ എന്ന തലക്കെട്ടിൽ ദുബൈ സോനാപ്പൂർ മസ്​ജിദിൽ നടത്തിയ പരിപാടിയിൽ പതിനായിരത്തിലധികം തൊഴിലാളികൾക്കാണ്​ ഇഫ്താർ കിറ്റുകൾ ലഭിച്ചത്​. പരിപാടിയിൽ നടി നേഹ സക്​സേന മുഖ്യാഥിതിയായിരുന്നു. അക്കാഫ്​ ഇവന്‍റ്​സിന്‍റെ 300ഓളം വനിതാ വളന്‍റിയർമാർ നേതൃത്വം നൽകി.

അക്കാഫ് വനിത വിങ്​ ഭാരവാഹികളായ റാണി സുധീർ (ചെയർപേഴ്‌സൺ), വിദ്യ പുതുശ്ശേരി (പ്രസിഡന്‍റ്​), രശ്മി ഐസക് (സെക്രട്ടറി), മുന ഉല്ലാസ് (ജോയിന്‍റ്​ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് ഏകദേശം 13,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. ഇതിനായി വിപുലമായി സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. റമദാൻ മുഴുവൻ കിറ്റുകളുടെ വിതരണം തുടരുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. പ്രതിദിനം 400ഓളം വളണ്ടിയർമാരാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുക.

ഇഫ്താർ ചീഫ് കോർഡിനേറ്റർ വി.സി. മനോജ്, ജനറൽ കൺവീനർ ഷമീർ ഹുസൈൻ, അക്കാഫ് പ്രസിഡന്‍റ്​ ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, സെക്രട്ടറി മനോജ് കെ.വി, ജോയിന്‍റ്​ സെക്രട്ടറി ഷക്കീർ ഹുസൈൻ, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവരും വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - International Women's Day; Akaf Women's Wing distributes Iftar kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.