സായിദ് മാനുഷിക ദിനത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക്​

മുന്നിട്ടിറങ്ങിയ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ

സായിദ് മാനുഷിക ദിനത്തിൽ കാരുണ്യ പ്രവർത്തനങ്ങളുമായി ജി.ഡി.ആർ.എഫ്.എ

ദുബൈ: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്​യാന്റെ പൈതൃകവും കാരുണ്യവും ഉയർത്തിപ്പിടിച്ച്​ ‘സായിദ് മാനുഷിക ദിന’ത്തിൽ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ദുബൈ ജി.ഡി.ആർ.എഫ്.എ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സംസ്‌കാരം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.ആർ.എഫ്.എ സാമൂഹിക സംരംഭങ്ങൾക്ക് നേതൃത്വം നൽകിയത്.

റമദാൻ പശ്ചാത്തലത്തിൽ തൊഴിലാളികൾക്കായി റമദാൻ ഭക്ഷ്യവസ്തുക്കൾ വിതരണവും നടന്നു. വളന്റിയർമാർ കുടുംബാംഗങ്ങൾക്കൊപ്പം ഇഫ്താർ ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.

രാഷ്ട്രപിതാവ് പകർന്നുനൽകിയ മാനുഷിക മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള സുപ്രധാന അവസരമാണ് സായിദ് മാനുഷിക ദിനമെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്​. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ഭരണതലത്തിലും സാമൂഹിക തലത്തിലും യു.എ.ഇ പിന്തുടരുന്ന അടിസ്ഥാന ശിലയാണ് ഈ മൂല്യങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങൾ തുടർന്നും തുടരുമെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.

Tags:    
News Summary - GDRFA carries out charitable activities on Zayed Humanitarian Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.