ദുബൈ: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ടെലഫോൺ സംഭാഷണം നടത്തി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും, പ്രദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ സുരക്ഷക്കും സ്ഥിരതക്കും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും ചർച്ച ചെയ്തു. രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായും യു.എ.ഇയെയും മേഖലയിലെ മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും സംഭാഷണത്തിൽ ചർച്ചയായി.
ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് സീസീ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, യു.കെ പ്രധാനമന്ത്രി കീർ സ്റ്റാമർ എന്നിവരുമായും ശൈഖ് മുഹമ്മദ് ബിൻ സായിദ് ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്. നിരവധി ലോക നേതാക്കളാണ് ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം യു.എ.ഇ നേതാക്കളെ വിളിച്ച് ഐക്യദാർഡ്യമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.