റോഡ്​ ഷോൾഡറിൽ കാർ പരിശോധനക്കിടെ മറ്റൊരു കാറിടിച്ച്​ ഡ്രൈവർ മരിച്ചു

ദുബൈ: അപകടത്തിൽപ്പെട്ട കാർ റോഡ്​ ഷോൾഡറിൽ നിർത്തി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ച്​ ഡ്രൈവർക്ക്​ ദാരുണാന്ത്യം. ദുബൈ ശൈഖ്​ സായിദ്​ റോഡിൽ അബൂദബിയിലേക്കുള്ള ഹൈവേയിലെ അൽ യലായിസ്​ പാലത്തിന്​ മുന്നിലാണ്​ അപകടം.

മറ്റൊരു അപകടത്തിൽപ്പെട്ട രണ്ട്​ വാഹനങ്ങൾ റോഡിന്‍റെ ആദ്യ​ ലൈനിന്​ തൊട്ടടുത്തുള്ള ഇടത്​ ഷോർഡറിലായിരുന്നു നിർത്തിയിട്ടിരുന്നത്​. തുടർന്ന്​ ഇതിൽ ഒരു വാഹനത്തിൽ നിന്ന് ഡ്രൈവർ​ ഇറങ്ങി കേടുപാടുകൾ പരിശോധിക്കുന്നതിനിടെ മറ്റൊരു കാർ പിറകിൽ നിന്ന്​ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. വാഹനത്തിന്‍റെ അമിത വേഗതയും കുറഞ്ഞ ദൂരപരിധിയുമായതിനാൽ ഡ്രൈവറെ വെട്ടിട്ട്​ ഒഴിവാക്കാൻ സാധിച്ചില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരിച്ചതായി ദുബൈ പൊലീസ്​ ട്രാഫിക്​​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ഇടത്​ ഷോർഡറിൽ വാഹനം നിർത്തിയിടുന്നത്​ ഗുരുതരമായ അപകടങ്ങൾക്ക്​ കാരണമാകുമെന്ന്​ നേരത്തെ പൊലീസ്​ മുന്നറിയിപ്പ്​ നൽകിയിരുന്നതാണ്​.

അനാവശ്യമായി ഷോൾഡറിൽ വാഹനം നിർത്തരുതെന്നും അടിയന്തര സാഹചര്യങ്ങളിലും വാഹനത്തിന്​ കേടുപാടുകൾ സംഭവിക്കുമ്പോഴും റോഡിന്​ പുറത്ത്​ സുരക്ഷിതമായ പാർക്കിങ്​ സ്ഥലത്തേക്ക്​ വാഹനം മാറ്റിയിടണം. റോഡ്​ ഷോൾഡറിൽ അന്യായമായി വാഹനം നിർത്തിയിടുന്നത്​ ഗുരുതരമായ ​ട്രാഫിക്​ നിയമലംഘനമാണ്​.

ഇത്തരം നിയമലംഘനങ്ങൾ​ ഗുരുതരമായ അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും ഇടയാക്കുമെന്ന്​ ദുബൈ ട്രാഫിക്​ പൊലീസ്​ മുന്നറിയിപ്പ്​ നൽകി. അമിത വേഗതയും സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ്​ ഗുരുതരമായ അപകടങ്ങൾക്ക്​ വഴിവെക്കുന്നത്​.

വാഹനങ്ങൾ​ വേഗപരിധി പാലിക്കണമെന്നും റോഡിന്‍റെ അവസ്ഥകൾ മനസിലാക്കി അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണണമെന്നും ജുമ ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു. മെഡിക്കൽ സാഹചര്യങ്ങൾ ഉൾപ്പെടെ അടിയന്തര വാഹനങ്ങൾക്ക്​ കടന്നുപോകാനുള്ളതാണ്​ റോഡ്​ ഷോൾഡറുകൾ. ഇതിൽ മറ്റ്​ വാഹനങ്ങൾ നിർത്തിയിടുന്നത്​ കനത്ത പിഴ വിധിക്കുന്നതിന്​ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Tags:    
News Summary - Driver dies after hitting another car while checking car on road shoulder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.