ദുബൈ: സ്വന്തം നാട്ടിലേക്ക് മടങ്ങവെ യു.എ.ഇക്കും ഭരണാധികാരികൾക്കും ഹൃദയസ്പർശിയായ കുറിപ്പിലൂടെ നന്ദി പറഞ്ഞ് ഇന്ത്യൻ ബാലിക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തനിഷ്ക വീർ എന്ന പെൺകുട്ടി സ്നേഹവും കടപ്പാടും വെളിപ്പെടുത്തുന്ന ബോർഡുമായി എത്തിയത്.
ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയെ അഭിസംബോധന ചെയ്തായിരുന്നു തനിഷ്കയുടെ സന്ദേശം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർക്കും തനിഷ്ക പ്രത്യേക നന്ദി രേഖപ്പെടുത്തി. ‘യു.എ.ഇക്ക് നന്ദി. നിങ്ങൾ രാവും പകലും ഞങ്ങളെ സംരക്ഷിച്ചു. എന്റെ ജനലിന് പുറത്തുനിന്ന് വലിയ ശബ്ദങ്ങൾ കേട്ടെങ്കിലും യു.എ.ഇയുടെ വ്യോമസേനയും പൊലീസും ഞങ്ങൾക്ക് സുരക്ഷയൊരുക്കി’ തനിഷ്ക സന്ദേശത്തിൽ കുറിച്ചു. ‘യു.എ.ഇയിലെ അഭിമാനിയായ ഒരു താമസക്കാരിയാണ് ഞാൻ’ എന്ന വരികളോടെയാണ് തനിഷ്ക സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.