അഫ്ഗാനിലേക്ക് അയക്കുന്ന സഹായവസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു
ദുബൈ: ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായ അഫ്ഗാനിസ്താനിലേക്ക് കൂടുതൽ സഹായ വസ്തുകളെത്തിച്ച് യു.എ.ഇ. 11ലക്ഷം ദിർഹം മൂല്യമുള്ള 40 ടൺ സഹായ വസ്തുക്കളാണ് ദുബൈ ഹ്യൂമാനിറ്റേറിയന്‍റെ നേതൃത്വത്തിൽ അയച്ചത്. ഒരാഴ്ചക്കിടെ കൂട്ടായ്മ അഫ്ഗാനിലേക്ക് അയക്കുന്ന രണ്ടാമത്തെ സഹായമാണിത്.
ടെൻറുകൾ, താമസ സ്ഥലത്തിനാവശ്യമായ വസ്തുക്കൾ, വീടുകളിലെ അവശ്യ വസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ ഉൾപ്പെടെയാണിത്. ഭൂകമ്പ ബാധിത പ്രദേശത്തെ 50,000ത്തിലേറെ ജനങ്ങൾക്ക് ഈ സഹായം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയിൽ നിന്ന് വിമാനമാർഗമാണ് സഹായം അഫ്ഗാനിലെത്തിച്ചത്.
കഴിഞ്ഞയാഴ്ച 84 ടൺ സഹായ വസ്തുക്കളാണ് ഭൂകമ്പ മേഖലയിലേക്കയച്ചത്. മരുന്നുകൾ, താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയടക്കം 34 ലക്ഷം ദിർഹം മൂല്യമുള്ള വസ്തുക്കളാണ് ഇതിലുണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ ഭൂകമ്പത്തിൽ 2,200ലേറെ പേരാണ് അഫ്ഗാനിലെ പടിഞ്ഞാറൻ മേഖലയിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.