ദുബൈ: ഖത്തറിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതാന്യാഹു നടത്തിയ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ. ഖത്തറിന്റെ സുരക്ഷയും സുസ്ഥിരതയും മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയുടെയും സുസ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ ഗൾഫ് സുരക്ഷാ ചട്ടക്കൂടിനെതിരായ ആക്രമണമായി കണക്കാക്കുന്നതാണ്. ഖത്തറിനെതിരെ ഉയർത്തുന്ന ഇസ്രായേലിന്റെ ഭീഷണി മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും യു.എ.ഇ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.