യു.​എ.​ഇ സ്വാ​ത്​ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ക​ട​ന​ങ്ങ​ളു​ടെ ദൃ​ശ്യം

യു.​എ.​ഇ സ്വാ​ത്​ ച​ല​ഞ്ചി​ന്​ ദു​ബൈ​യി​ൽ തു​ട​ക്കം

ദു​ബൈ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​ൻ​നി​ര പൊ​ലീ​സ് സേ​ന​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു.​എ.​ഇ സ്വാ​ത്​ ച​ല​ഞ്ച് 2026ന്​​ ​ദു​ബൈ​യി​ലെ അ​ൽ റു​വ​യ്യ ട്രെ​യി​നി​ങ്​ സി​റ്റി​യി​ൽ ശ​നി​യാ​ഴ്ച ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് 2.6 ല​ക്ഷം ഡോ​ള​ർ ആ​ണ് മൊ​ത്തം സ​മ്മാ​ന​ത്തു​ക. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാ​മ​ത് പ​തി​പ്പാ​ണ്​ ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ന്ന​ത്. ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ല​ഫ്. ജ​ന​റ​ൽ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി, ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ബ​സ്തി, മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​ന്ത്ര​സം​ഘ​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്​ ന​ട​ന്ന​ത്. ആ​റ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​ലീ​സ് സം​ഘ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

പ്ര​ത്യേ​ക പൊ​ലീ​സ് യൂ​നി​റ്റു​ക​ളു​ടെ ക​ഴി​വ്, ശാ​രീ​രി​ക ക്ഷ​മ​ത, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ആ​ദ്യ ദി​വ​സം ആ​ക്ര​മ​ണ ച​ല​ഞ്ചാ​ണ്​ ന​ട​ന്ന​ത്. ബ​ന്ദി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, ഓ​ഫി​സ​ർ റെ​സ്ക്യൂ, ട​വ​ർ ച​ല​ഞ്ച്, ഒ​ബ്സ്റ്റ​ക്കി​ൾ ച​ല​ഞ്ച് എ​ന്നി​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. മ​ത്സ​ര വേ​ദി​യോ​ടൊ​പ്പം ‘യു​വ​ർ സെ​ക്യൂ​രി​റ്റി ഈ​സ് അ​വ​ർ ഹാ​പ്പി​ന​സ്’ പ്ര​ദ​ർ​ശ​ന​വും പ​ങ്കാ​ളി സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും ഭ​ക്ഷ​ണ ഔ​ട്ട്‌​ല​റ്റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യി​ൽ ഫെ​ബ്രു​വ​രി 12 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ദ്യ​ദി​നം മ​ത്സ​ര വേ​ദി സ​ന്ദ​ർ​ശി​ച്ച ല​ഫ്. ജ​ന​റ​ൽ അ​ൽ മ​ർ​റി, ‘യു​വ​ർ സെ​ക്യൂ​രി​റ്റി ഈ​സ് അ​വ​ർ ഹാ​പ്പി​ന​സ്’ എ​ന്ന പ്ര​ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ വി​വി​ധ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന മീ​ഡി​യ സെ​ന്റ​റും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. പ​ര​സ്പ​രം അ​റി​വു​ക​ൾ പ​ങ്കു​വെ​ക്കു​ക​യും സ​ങ്കീ​ർ​ണ​മാ​യ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലെ പൊ​ലീ​സ് സേ​ന​ക​ളു​ടെ ത​യാ​റെ​ടു​പ്പ് വി​ല​യി​രു​ത്തു​ക​യു​മാ​ണ് മ​ത്സ​ര​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ബ്രി. ​ഉ​ബൈ​ദ് മു​ബാ​റ​ക് അ​ൽ കെ​ത്ബി പ​റ​ഞ്ഞു.

Tags:    
News Summary - UAE SWAT Challenge begins in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.