എ​ൽ.​എ​ൻ.​ജി ഇ​റ​ക്കു​മ​തി; അ​ഡ്​​നോ​ക്കും ജ​ർ​മ​ൻ ക​മ്പ​നി​യും ക​രാ​റി​ൽ

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​ഡ്​​നോ​ക്കി​ൽ നി​ന്ന്​ പ്ര​കൃ​തി വാ​ത​കം (എ​ൽ.​എ​ൻ.​ജി) ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​ർ ഒ​പ്പ്​ വെ​ച്ച്​ ജ​ർ​മ​നി​യി​ലെ ഇ​ന്ധ​ന ഭീ​മ​നാ​യ ആ​ർ.​ഡ​ബ്ല്യൂ.​ഇ. യു.​എ​സി​ൽ നി​ന്ന്​ അ​ക​ന്ന്​ ഇ​ന്ധ​ന​വി​ത​ര​ണം കൂ​ടു​ത​ൽ വൈ​വി​ധ്യ​വ​ത്​​ക​രി​ക്കാ​നു​ള്ള യൂ​റോ​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ​ നീ​ക്കം.

പ്ര​തി​വ​ർ​ഷം 10 ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​ണ്​ ക​രാ​റെ​ന്ന്​ ആ​ർ.​ഡ​ബ്ല്യൂ.​ഇ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ർ​മ​നി​യു​ടെ ഗ്യാ​സ്​ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ ഏ​താ​ണ്ട്​ 1.7 ശ​ത​മാ​ന​ത്തി​ന്​ തു​ല്യ​മാ​ണി​ത്. എ​ൽ.​എ​ൻ.​ജി വി​ത​ര​ണ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ജ​ർ​മ​നി​യി​ലും യൂ​റോ​പ്പി​ലു​ട​നീ​ള​വും സു​ര​ക്ഷി​ത​മാ​യ ഇ​ന്ധ​ന വി​ത​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ആ​ർ.​ഡ​ബ്ല്യൂ.​ഇ സി.​ഇ.​ഒ മാ​ർ​ക​സ്​ ക്ര​ബ്ബ​ർ പ​റ​ഞ്ഞു. 2022ൽ ​യു​ക്രെ​യ്​​ൻ അ​ധി​നി​വേ​ശം മോ​സ്​​കോ പൂ​ർ​ണ തോ​തി​ൽ ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ റ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി അ​മേ​രി​ക്ക വെ​ട്ടി​കു​റ​ച്ച​തോ​ടെ​യാ​ണ്​ ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യു​ടെ വ​ഴി​ക​ൾ ആ​രാ​ഞ്ഞ​ത്​.

ത​ങ്ങ​ളു​ടെ എ​ണ്ണ, ഗ്യാ​സ്​ വി​ത​ര​ണ ​​ശൃം​ഖ​ല​ക​ളെ വൈ​വി​ധ്യ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ മി​ഡി​ൽ ഈ​സ്റ്റ്​ സ​ഹാ​യി​ക്കു​മെ​ന്ന്​ ഗ​ൾ​ഫ്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്ര​ഡ്​​റി​ച്ച്​ മെ​ർ​സ് ബു​ധ​നാ​ഴ്ച വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ജ​ർ​മ​ൻ എ​ണ്ണ ഭീ​മ​നാ​യ ആ​ർ.​ഡ​ബ്ല്യൂ.​ഇ അ​ഡ്​​നോ​കു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. 2030 ഓ​ടെ ജ​ർ​മ​ൻ ക​മ്പ​നി​യു​ടെ നി​ല​വി​ലു​ള്ള സൈ​റ്റു​ക​ളി​ൽ ​ ഒ​രു ജി​ഗാ​വാ​ട്ട്​ ബാ​റ്റ​റി ഊ​ർ​ജ സം​ഭ​ര​ണ സം​വി​ധാ​നം നി​ർ​മി​ക്കു​ന്ന​തി​നാ​യി ഇ​മാ​റാ​ത്തി പു​ന​രു​പ​യോ​ഗ ഊ​ർ​ജ ക​മ്പ​നി​യാ​യ മ​സ്​​ദ​റു​മാ​യും പ്ര​ത്യേ​ക ധാ​ര​ണ​പ​ത്ര​ത്തി​ൽ ആ​ർ.​ഡ​ബ്ല്യൂ.​ഇ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

2035 ഓ​ടെ അ​ധി​ക​മാ​യ ഒ​രു ജി​ഗാ​വാ​ട്ട്​ ഉ​ത്​​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ക​മ്പ​നി തേ​ടു​ന്നു​ണ്ട്. കാ​റ്റി​നെ​യോ സൂ​ര്യ​പ്ര​കാ​ശ​ത്തെ​യോ ആ​ശ്ര​യി​ച്ച് പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന സ്രോ​ത​സ്സു​ക​ളി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി സം​ഭ​രി​ക്കു​ന്ന​തി​നാ​ൽ, ഹ​രി​ത പ​രി​വ​ർ​ത്ത​ന​ത്തി​ന് ബാ​റ്റ​റി സം​ഭ​ര​ണ ​​സം​വി​ധാ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. 

Tags:    
News Summary - LNG import; Adnoc and German company in agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.